0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 939

കേരളത്തിലെ ആദ്യത്തെ സ്വയാശ്രയ കോളേജ് ആണ്. തുടക്കം ഈ എംബിഎ യിൽ നിന്നാണ്  പോലും. സഗാക്കന്മാർ കോളേജുകൾക്ക് എതിരെ സമരം ചെയ്തപ്പോളും ഇവന്മാർ പടർന്നു പന്തലിച്ചു കാരണം പല മന്ത്രിമാരുടെ പുത്രമാരും എംബിഎ പൂർത്തീകരിച്ചത് ഇവിടന്നാണ്. ഇവന്മാർക്കുള്ള ഹോൾഡിൻ്റെ അഹങ്കാരം ഡയറക്ടർ മേഡത്തിൻ്റെ വാക്കുകളിൽ വ്യക്തമാണ്.

MBA കോഴ്‌സിന് ചേർന്നേക്കുന്നതിൽ പകുതിയോളം പെൺകുട്ടികൾ ആണ് അവരുടെ ഹോസ്റ്റൽ ക്യാമ്പസ്സിൽ തന്നെ.  അന്നാ എന്ന് പറഞ്ഞവൾ കുറച്ചു കൂട്ടികാരികളുടെ ഒപ്പം ഓരോ ബ്രേക്കിനും അങ്ങോട്ടും ഇങ്ങോട്ടും തുള്ളി തുള്ളി നടക്കുന്നുണ്ട്.

"ഇവളൊക്കൊക്കെ എന്തു എനർജി ആണ് ഇവിടെ രാഹുലും ഞാനും ഉറങ്ങാതിരിക്കാൻ കഷ്ടപെടുകയാണ് അത്ര ബോറിങ് ആണ് "

ബാക്കി ഉള്ളവർ ഒക്കെ അല്പം  അടങ്ങി ഒതുങ്ങി ആണ് ഇരുപ്പ്. എൻ്റെ റൂം മേറ്റ് സുമേഷ് ഒരു അസ്സൽ പഞ്ചാര ആണെന്ന് ആദ്യ ദിവസം തന്നെ മനസ്സിലായി. ചില പെണ്ണുങ്ങളെ ഒക്കെ ആശാൻ പോയി പരിചയപ്പെടുന്നുണ്ട്. ഉച്ചക്ക് കോളേജ് ക്യാന്റീനിൽ നിന്ന് മീൽസും കഴിച്ചിട്ട് ഹോസ്റ്റലിലേക്ക് പൊന്നു.

പിന്നെ ഉള്ള രണ്ടു ദിവസം പേഴ്സണാലിറ്റി ഡെവലപ്പമെൻ്റെ എന്ന് പറഞ്ഞു പുറത്തുന്നുള്ള ആൾക്കാർ വക ആക്ടിവിറ്റീസ്  ആയിരുന്നു. മോശം പറയുന്നില്ല. അത് കഴിഞ്ഞപ്പോളേക്കും ഞാൻ മിക്കവരും  കുറച്ചു പെൺപിള്ളേരെ ഒക്കെ പരിചയെപ്പെട്ടു.  ഞാൻ പഴയതു പോലെ തന്നെ വലിയ താല്പര്യം ഒന്നും കാണിച്ചില്ല. അന്നയും അവളുടെ ഒന്ന് രണ്ട് കൂട്ടുകാരികളും  തുള്ളി തുള്ളി നടക്കുന്നുണ്ട് ദോഷം പറയരുതല്ലോ എൻ്റെ റൂം മേറ്റ് സുമേഷ് അവളുമാരുടെ വാല് ആയിട്ടുണ്ട്. അവനെ അവളുമാരൊക്കെ ഇടക്ക് കളിയാക്കുന്നുണ്ട് എന്നാലും ആശാൻ വിടുന്ന ലക്ഷണം ഇല്ല.

💬 Comments

View all comments