0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 238

അവര് ലാപ്ടോപ്പ് തുറന്നു വെച്ച് ഓരോരുത്തരുടെ പേര് വിളിച്ചു തുടങ്ങി. അർജുൻ രാവിലത്തെ അപമാനിതനായതിൻ്റെ  ദേഷ്യത്തിൽ ആണ്. പിന്നെ ശിവ എന്നാണല്ലോ ശരിക്കുള്ള പേര്. പെട്ടന്ന് അവൻ്റെ പേര് വിളിച്ചത് അവൻ കേട്ടില്ല

"അർജുൻ  ദേവ് അർജുൻ  ദേവ്" അവർ രണ്ടു പ്രാവിശ്യം  പേര് വിളിച്ചു.

അവനെ അറിയാവുന്ന ആൺ  പിള്ളേർ അവനെ തിരിഞ്ഞു നോക്കി. രാഹുലിന് അവനെ വിളിക്കണം എന്നുണ്ട് പക്ഷെ തട്ടി വിളിക്കാവുന്ന ദൂരത്തിൽ അല്ല.

രാഹുൽ രണ്ടും കല്പിച്ചു കാലിൽ ഒരു തൊഴി വെച്ച് കൊടുത്തു. അപ്പോഴേക്കും മിസ്സ് മൂന്നാമതും പേര് വിളിച്ചു

പ്രസെൻഡ് മാം "

"എന്താടോ ആദ്യ ദിവസത്തെ ആദ്യ ക്ലാസ്സിൽ തന്നെ സ്വപനം കാണുകയാണോ?"

ചോദ്യം കേട്ട് ക്ലാസ്സിൽ ചിരി പടർന്നു അവൻ നോക്കിയപ്പോൾ അന്നയും  കസേരയിൽ തിരിഞ്ഞിരുന്ന് ചിരിക്കുന്നു ണ്ട്.

"സോറി മാം" എന്ന് പറഞ്ഞ ശേഷം അർജുൻ ഇരുന്നു.

അറ്റെൻഡൻസ് എടുത്തു കഴിഞ്ഞു ഇൻടെർണൽ  മാർക്കസിൻ്റെ  ബ്രേക്കപ്പും അങ്ങനെ കുറെ പൊതുവായ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോളേക്കും പീരീഡ് അവസാനിച്ചു. ഓരോ പിരിയഡ് ശേഷം 15 മിനിറ്റ് ബ്രേക്ക് ഉണ്ട്.

അടുത്ത പരിപാടി ക്ലാസ് റെപ്പിനെ തിരഞ്ഞെടുക്കൽ ആയിരുന്നു. പെണ്ണുങ്ങൾ  എല്ലാവവരും അന്നയുടെ പേരാണ് നിർദേശിച്ചത് . എതിർത്ത് മത്സരിക്കാൻ ആരും ഇല്ലാത്തത് കൊണ്ട് ബീന മിസ്സ് അത് അംഗീകരിച്ചു.

കുറെ പേർ ക്ലാസിനു പുറത്തേക്കു പോയി. രാഹുൽ എന്നോട് എന്താണ് പറ്റിയത് എന്ന് ചോദിച്ചു, ഞാൻ രാവിലത്തെ സംഭവം അവനോട് വിവരിച്ചു.

"ഡാ നമക്ക് അവൾക്ക് നല്ല പണി കൊടുക്കാം പക്ഷേ സൂക്ഷിച്ചു മതി അവളുടെ അപ്പച്ചി പോലീസ് കമ്മിഷണർ ഒക്കെ അല്ലെ . പിന്നെ  Mr കൂൾ ആയിട്ടുള്ള നിനക്ക് ഇത് എന്തു പറ്റി. മുഴുവൻ ദേഷ്യം ആണെല്ലോ. സാദാരണ ചിരിച്ചു കൊണ്ടല്ലേ നീ പണി കൊടുക്കാറ്"

അതിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. കാരണം ഏത് വലിയ ഇടി ഉണ്ടായാലും ഞാൻ ചെറിയ പുഞ്ചിരിയോടെ ആണ് നേരിടുന്നത്. അത് ഇടി കിട്ടുമ്പോളും കൊടുക്കുമ്പോളും. എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ കൂട്ടുകാർക്കിടയിൽ MR കൂൾ എന്നാണ് എന്നെ വിളിച്ചിരുന്നത്. ഇടി

💬 Comments

View all comments