Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
വാങ്ങിയ സീനിയർസ് ഒക്കെ സൈക്കോ ശിവ എന്നും. വേറെ ഒന്നും കൊണ്ടല്ല ഇടി കൊടുക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ടാണ് കൊടുക്കാറ്. പക്ഷെ അന്നയെ കാണുമ്പോൾ എനിക്ക് എന്തുകൊണ്ടോ ദേഷ്യം തോന്നുന്നു. കണ്ട്രോൾ ശിവ കണ്ട്രോൾ"
ഞാൻ മനസ്സിൽ സ്വയം പറഞ്ഞു. ഇടക്ക് അങ്ങോട്ട് നോക്കി കലിപ്പിക്കണം എന്ന് തോന്നുണ്ടെങ്കിലും അത് ചെയ്തില്ല ക്ലാസ്സുകൾ എല്ലാം അത്യവശ്യം ബോറിങ് ആയി തോന്നി. പലതും ഞാൻ ഐഐഎംൽ പഠിച്ച വിഷയങ്ങൾ തന്നെ. രാഹുൽ ക്ലാസ് ഒക്കെ ശ്രദ്ധിച്ചിരിക്കുന്നുണ്ട് .
ഉച്ചക്കും ഞാനും രാഹുലും പോയി ലാപ്ടോപ്പ് ഒക്കെ കളക്ട ചെയ്തു. ഉച്ചക്ക് ആദ്യത്തെ പീരീഡ് ബിസിനസ്സ് കമ്മ്യൂണിക്കേഷൻ സുനിത എന്നൊരു മാം ആണ് ക്ലാസ് എടുക്കുന്നത്. പുള്ളിക്കാരി ക്ലാസ്സിൽ വന്നതും പുതിയ ടാസ്ക് തന്നു. അറ്റെൻഡൻസ് വിളിക്കുന്ന മുറക്ക് ഓരോരുത്തരായി മുന്നിലേക്ക് വന്നു പോഡിയം മൈക്ക് ഉപയോഗിച്ചു സ്വയം പരിചയപ്പെടുത്തണം അതിനു ശേഷം ഏതെങ്കിലും ഒരു ടോപ്പിക്കനെ കുറിച്ച് 3 മിനിറ്റു സംസാരിക്കണം. എല്ലാവരും വലിയ തെറ്റില്ലാതെ ചെയുന്നുണ്ട്. ചിലരുടെ ഒക്കെ സംസാരം കേട്ട് എല്ലാവരും ചിരിക്കുന്നൊക്കെ ഉണ്ട്. ബീഹാറിൽ നിന്ന് രഞ്ജിത്ത് ദുബേ എന്നോരുത്തൻ സംസാരിച്ചു തുടങ്ങി.അവൻ്റെ ഇംഗ്ലീഷ് കേട്ട് ചിരി അല്പ്പം ഉച്ചത്തിലായി
മാം സൈലെൻസ് എന്നൊക്കെ വിളിച് കൂവുന്നുണ്ടെങ്കിലും എല്ലാവരും ചിരിക്കുകയാണ്. ആ പീരീഡ് കഴിഞ്ഞതും പതിവ് പോലെ ആണ് പിള്ളേർ മിക്കവരും രാഹുൽ അടക്കം പുറത്തേക്കിറങ്ങി. ഞാൻ എൻ്റെ സീറ്റിൽ തന്നെ ആണ്. പെട്ടന്ന് അന്ന മുന്നിലേക്ക് വന്ന് പോഡിയം മൈക്ക് ഓൺ ചെയ്ത ക്ലാസ്സിൽ ഇരിക്കുന്നവരെ (ആണുങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന്) അഭിസംബോധന ചെയ്തു തുടങ്ങി ചീത്ത വിളിച്ചു തുടങ്ങി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി
"I don’t know why you guys were laughing over his language and ascent. Atleast he is a classmate of you people”
ഒരാൾ സംസാരിക്കുമ്പോൾ അവരുടെ ഭാഷ അല്ലെങ്കിൽ ഉച്ചാരണം വെച്ച് അവരെ കളിയാക്കാൻ നിങ്ങളക്ക് നാണമില്ലേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ ക്ലാസ്സ് മേറ്റ് അല്ലേ..... “
പിന്നെ വേറെയും എന്തോക്കെയോ ഉപദേശം
💬 Comments
View all comments