Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
പോലെ പുലമ്പുന്നുണ്ട്.
പെട്ടന്നുള്ള അവളുടെ പൊട്ടി തെറിക്കൽ കേട്ട് എല്ലാവരും സ്തംഭിച്ചിരിക്കുകയാണ്. ആണുങ്ങളുടെ സൈഡിൽ ആണേൽ കുറച്ചു പേരെ ഉള്ളു ഇത് തന്നെ അവസരം എന്ന് മനസ്സിലാക്കി ഞാൻ കൈ കൊണ്ട് വാ പൊത്തി പുച്ഛിച്ചു ചിരിക്കാൻ തുടങ്ങി. അത് കണ്ടതോടെ അവൾക്ക് ദേഷ്യം കൂടി.
I am talking about you. നിന്നെ കുറിച്ചാണ് ഞാൻ പറയുന്നത് " അവൾ എന്നെ നോക്കി ആക്രോശിച്ചു. അത് കേട്ട് ഞാൻ ഒരു പുഞ്ചിരിയോടെ എണിറ്റു എന്നിട്ട് അവളോട് തിരിച്ചു ചോദിച്ചു
" ഇത് പറയാൻ അല്ലെങ്കിൽ പഠിപ്പിക്കാൻ നീ ആരാടി? നീ കണ്ടോ ഞാൻ കളിയാക്കി ചിരിക്കുന്നത് " മലയാളത്തിൽ എടീ എന്ന് വിളി കേട്ടതും അവളുടെ കൺട്രോൾ മുഴുവൻ പോയി. പെട്ടെന്നു തിരിച്ചുള്ള പ്രതീകരണത്തിൽ അവൾക്ക് ഉത്തരം മുട്ടി ദേഷ്യത്തോടെ നിന്ന് വിറക്കാൻ തുടങ്ങി.
" You don’t really know me. I will show you who I am. Iam going to complain about you to director Mam
നിനക്ക് എന്നെ അറിയില്ല ഞാൻ ആരാണെന്ന് കാണിച്ചു തരാം . ഞാൻ ഡയറക്ടറുടെ അടുത്ത് കംപ്ലൈൻ്റെ ചെയ്യും"
"നീ എന്താണ് എന്ന് വെച്ചാൽ ചെയ്യൂ "
ഞാൻ പുഞ്ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു
അത് കേട്ടതും അവൾ നിന്ന് ചവിട്ടി തുളളി ഡയറക്റ്ററുടെ റൂം ഓഫീസിലേക്ക് പോയി.
ക്ലാസ്സിൽ എല്ലാവരും സംഭവം ഒക്കെ അറിഞ്ഞു. എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട്. അവളുടെ കൂട്ടുകാരികൾ എന്നെ ഇപ്പൊ മൂക്കിൽ കയറ്റി കളയും എന്ന പോലെ ആണ് ഇരിക്കുന്നത്. അടുത്ത പീരീഡ് ഇക്കണോമിക്‌സ് പഠിപ്പിക്കാൻ അരുൺ എന്ന ഒരു ലെക്ചർ വന്നു. ക്ലാസ്സ് തുടങ്ങിയതും അറ്റൻഡർ വന്ന് എന്നെ എംബിഎ ഡയറക്ടറുടെ ഓഫീസിൽക്ക് വിളിപ്പിച്ചു.
മീര മാമിൻ്റെ റൂമിൽ കയറിയതും അന്നയെ കണ്ട് ഞാൻ ഞെട്ടി. കള്ള കണ്ണീർ ഒക്കെ ഒലിപ്പിച്ചാണ് ആണ് അവളുടെ നിൽപ്പ്. അപ്പോൾ ഇവൾക്ക് നല്ല അഭിനയിക്കാൻ അറിയാം ഗ്ലിസറിൻ കൂടാതെ കരയാനും.
ഗുഡ് ഈവെനിംഗ് മാം
അർജുൻ
💬 Comments
View all comments