Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
തന്നെ കുറിച്ച് ഫസ്റ്റ് ദിവസം തന്നെ കംപ്ലൈൻ്റെ ആണെല്ലോ, താൻ ക്ലാസ്സിൽ ഇൻട്രോ കൊടുത്തപ്പോൾ മറ്റുള്ളവരെ കളിയാക്കി ചിരിച്ചോ ? മീര മാം അലപം ഗൗരവത്തിൽ ചോദിച്ചു.
ഇല്ല മാം ഞാൻ ആരെയും കളിയാക്കി യില്ല അങ്ങനെ ഉണ്ടെങ്കിൽ അവർ അല്ലെ കംപ്ലൈൻ്റെ ചെയേണ്ടത് അല്ലെങ്കിൽ ക്ലാസ് എടുത്ത മിസ്സ്. പിന്നെ ക്ലാസ് റൂമിൽ CCTV റെക്കോർഡിങ്‌സ് ഉണ്ടല്ലോ മാമിനു അത് പരിശോധിക്കാം."
ഏതാണ് പീരീഡ് ?
"ബിസിനസ്സ് കമ്മ്യൂണിക്കേഷൻ, തൊട്ട് മുൻപത്തെ പീരീഡ്"
ഞാൻ പറഞ്ഞു
പുള്ളിക്കാരി ഉടനെ മുൻപിലെ ലാപ്ടോപ്പ് തുറന്നു CCTV റെക്കോർഡിങ് പരിശോദിച്ചു. വീഡീയോയിൽ സംസാരം ഒന്നുമില്ലെങ്കിലും തെറ്റ് ആരുടെ ഭാഗത്താണ് അവർക്ക് മനസ്സിലായി. എങ്കിലും അന്നയെ സമാദാനിപ്പിക്കാനായി എന്നോട് പറഞ്ഞു. ഇതിൽ കാര്യങ്ങൾ വ്യക്തമല്ല എങ്കിലും ഇത് തനിക്കുള്ള ഉള്ള ഒരു വാണിംഗ് ആണ്. ഇനി ഇങ്ങനെ ഉണ്ടായാൽ സസ്‌പെൻഡ് ചെയ്യും. ഇപ്പോൾ ക്ലാസ്സിലേക്ക് പൊക്കോ"
അത് കേട്ടതും അന്നയുടെ മുഖത്തു ഒരു ചിരി വന്നു മാഞ്ഞു.
പക്ഷെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചില്ല. .
“മാം ആ ഇൻ്റെർവെൽ സമയത്തെ CCTV ഫുറ്റേജ് കൂടി ഒന്ന് കാണു,"
അങ്ങനെ ഒരു ആവിശ്യം ഞാൻ ഉന്നയിക്കുമെന്ന് അവര് പ്രതീക്ഷിച്ചില്ല. മനസില്ലാ മനസോടെ ഇൻ്റെർവെൽ സമയത്തെ ഫുറ്റേജ് നോക്കി അന്നയുടെ പെഫോമൻസും ചിരിച്ചു കൊണ്ട് കൂളായി സംസാരിക്കുന്ന എന്നെയും കണ്ടു കാണണം. അവരുടെ മുഖം ഒന്ന് മാറി. എങ്കിലും അന്നയോടെ ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല. MLA യുടെ മോൾക്ക് അല്ലെങ്കിൽ പണച്ചാക്കിൻ്റെ മോൾക്കുള്ള പ്രിവിലേജ്. എന്നോട് ക്ലാസ്സിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു. കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല എന്നതു കൊണ്ട് ഞാൻ ക്ലാസ്സിലേക്ക് പോയി. ക്ലാസ്സ് എടുത്തുകൊണ്ടിരുന്ന സർ സീറ്റിൽ പോയി ഇരുന്നോളാൻ പറഞ്ഞു.
അല്പം കഴിഞ്ഞു അന്നയും ക്ലാസ്സിലേക്ക് വന്നു. അവളുടെ പട്ടി ഷോ ചീറ്റിയെങ്കിലും അത് മുഖത്തു പ്രകടിപ്പിക്കാതെ വിജയ ചിരിയുമായിട്ടാണ് കടന്നു വന്നത്. രാഹുൽ എന്നോട് എന്തായി എന്ന് ചോദിച്ചെങ്കിലും പിന്നെ പറയാം എന്ന് ഞാൻ പറഞ്ഞു. ക്ലാസ്സ് കഴിഞ്ഞതും അന്ന ദേഷ്യത്തോടെ എന്നെ തിരിഞ്ഞു നോക്കി ഞാൻ തിരിച്ചും കലിപ്പിച്ചു
💬 Comments
View all comments