0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 921

ഒരു ബാദ്ഷ സലൂണിലേക്ക്  ടാക്സി വിളിച്ചു പോയി.

കുറച്ചു നേരത്തെ എത്തി അവിടെ തന്നെയുള്ള ഒരു വഴിയൊരു ചായ കച്ചവടക്കാരൻ്റെ കൈയിൽ നിന്ന് ഒരു ചായ വാങ്ങി കുടിച്ചു കൊണ്ട് നിന്ന്. സലൂൺ തുറന്നിട്ടില്ല. ആരും നിരീക്ഷിക്കുന്നില്ല എന്നുറപ്പാക്കി ശേഷം കടയുടെ വശത്തുള്ള ചെറിയ ഇട നാഴിയിൽ നടന്നു  . അവിടെ ഒരു ചെറിയ വാതിലിൽ ഉണ്ട് അതിൽ മുട്ടി. ഒരാൾ വാതിൽ തുറന്നു. ഏകദേശം 60 വയസ്സ് പ്രായമുള്ള ആൾ. മുടിയൊക്കെ മൈലാഞ്ചി നിറത്തിൽ കളർ ചെയ്തിട്ടുണ്ട്.  സലീമിന് ആളെ അറിയാം. അല്ലെങ്കിൽ പഠിച്ചിട്ടുണ്ട്.

മുംബൈ കലാപത്തിൽ രണ്ട് മക്കളെയും നഷ്ട്ടപെട്ട ഒരു ബാപ്പ. കലാപത്തിൽ കഴുത്തിൽ വെട്ടേറ്റതോടെ സംസാര ശേഷി നഷ്ടപ്പെട്ടു. ഇപ്പോൾ IEM തീവ്രവാദികൾക്ക് വ്യാജ ID കാർഡുകൾ നിർമ്മിച്ച് കൊടുക്കുന്നു. അതെ ഷോപ്പിൻ്റെ മുകളിൽ ഒരു മുറിയിലാണ് ജലീൽ താമസിക്കുന്നത് അവിടെ തന്നയാണ്  ജലീലിൻ്റെ പ്രവർത്തന സ്ഥലവും. സലീം രണ്ട് പാസ്പോർട്ട് ഫോട്ടോ പേഴ്സ്സിൽ നിന്ന് എടുത്ത് കൊടുത്തു

സലീം കൈയിലുള്ള കവർ അയാളെ ഏൽപ്പിച്ചു. അയാൾ തിരിച്ചു ഒരു കവർ കൊടുത്തു. അതിൽ പണം ആണ് ഉള്ളത്.

എത്ര ദിവസം എടുക്കും ഭായി?

അയാൾ കൈ കൊണ്ട് 2 ദിവസം എന്ന് കാണിച്ചു.

“അത് വരെ എവിടെ താമസിക്കും.”

കൂടെ വരൂ എന്ന് കൈ കൊണ്ട് കാണിച്ചു. 300 മീറ്റർ നടന്നതും ധാരാവിയുടെ അകത്തേക്ക് പ്രവേശിച്ചു. ലക്ഷക്കണിക്കിന് പേർ തിങ്ങി പാർക്കുന്ന  ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി.

ജലീൽ നേരെ ഒരു വീടിൻ്റെ മുകളിലേക്ക് ഒരു കൊച്ചു കോണിപ്പടി

💬 Comments

View all comments