Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
ഒന്നും കൊണ്ടല്ല മോഷണം പോയാൽ പണിയാകും. ചെറിയ ഒരു ഹോട്ടൽ ഉണ്ട് അതു കൊണ്ട് ഭക്ഷണവും വെള്ളവും പ്രശ്നമല്ല. രണ്ടാം ദിവസം രാവിലെയാണ് പിന്നെ ജലീലിനെ കണ്ടത് രണ്ട് ഇന്ത്യൻ ഐഡി കാർഡ് ഡ്രൈവിംഗ് ലൈസൻസും വോട്ടേഴ്‌സ് ID കാർഡും. ഹോളോഗ്രാം ഒക്കെ ഉണ്ട് .പേര് വികാസ് തിവാരി, ഉത്തർ പ്രദേശിലെ ലുക്‌നൗ അഡ്രസ്സ്. കുഴപ്പമില്ല ഹിന്ദി അറിയാം. പിന്നെ ലോക്കൽ കാര്യങ്ങൾ കുറച്ചു പഠിക്കേണ്ടി വരും. ഒരു സാദാ ഫോണും ചാർജറും 2 സിം കാർഡും.
“പാസ്പോർട്ട് ?“ നടക്കില്ല എന്ന രീതിയിൽ തലയാട്ടി എന്നിട്ട് കൈയിലെ വാച്ച് ചൂണ്ടി കാണിച്ചു കൂടുതൽ സമയം വേണം. സാരമില്ല തത്കാലം ഇത് കൊണ്ട് കാര്യം നടക്കും. അത് കിട്ടിയതും സലീം അവിടന്ന് ഇറങ്ങി നടന്നു. അങ്ങനെ സുഹയിൽ മരിച്ചു വികാസ് തിവാരി ജനിച്ചു. അടുത്ത ലക്‌ഷ്യം ബാഗ്ലൂർ. അവിടെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കണം. 2 മാസങ്ങൾക്ക് ശേഷം കൊച്ചിയിൽ
മറൈൻ ഡ്രൈവിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഒരു പെൻ്റെഹൗസ് ഫ്ലാറ്റിൻ്റെ വിശാലമായ ബാല്കണിയിൽ സൂര്യാസ്തമയവയും കണ്ട് കൊണ്ട് ഇരിക്കുകയാണ് രണ്ടു പേർ. ഫ്ലാറ്റ് പൃത്വി ഗ്രൂപ്പിൻ്റെ ഒരു ഉപകമ്പനിയുടെ ഗസ്റ്റ് ഹൗസ് ആണ്. എല്ലാ സൗകര്യങ്ങൾ കൂടി ഉള്ള 4 ബെഡ്‌റൂം ഫ്ലാറ്റ്. 350 ഓളം ഫ്ലാറ്റ് ഉള്ള പോഷ് ഫ്ലാറ്റ് കോംപ്ലക്സ്. കൊച്ചി നഗരത്തിലെ പ്രഥാന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി. പിന്നെ ഭക്ഷണം ഉണ്ടാക്കാനും മറ്റു സഹായത്തിനും മണി ചേട്ടൻ എന്ന നല്ല ഒരു കൂക്കും ഉണ്ട്.
പിന്നെ നിതിൻ വളരെ ഹാപ്പി ആണ് കാരണം ഫ്ലാറ്റ് സമുച്ചയത്തിൽ അത്യവശ്യം കളർ ഒക്കെ ഉണ്ട്.
"മനോഹരം ഈ ലോകം ഇനി കോളേജിൽ കൂടി കുറെ മഴവിൽ അഴകുണ്ടെങ്കിൽ ഞാൻ പൊളിക്കും.” അസോസിയേഷൻ ഭാരവാഹികൾക്ക് ഞങ്ങൾ ബാച്ചിലേഴ്സിനെ അത്രക്കങ്ങു പിടിച്ചിട്ടില്ല. കുറെ സദാചാര പോലീസുകാർ. മുഴവൻ സമയവും പൂളിലേക്ക് നോക്കി ബാൽക്കണിയിൽ നിൽക്കുന്ന നരമ്പുകൾക്കാണ് ബാച്ചിലേഴ്സിനെ പുടിക്കാത്തത്.” നിതിൻ മനസ്സിൽ കരുതി.
ശിവയും ഇന്ന് വളരെ സന്തോഷത്തിലാണ് കാരണം കുറച്ചു മുൻപ് ജീവ വന്നപ്പോൾ അവന് അഞ്ജലിയുമായി
💬 Comments
View all comments