Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
അടക്കം എല്ലാവരുടെയും കമ്പ്ലീറ്റ് ഡീറ്റെയിൽസ് വേണം"
എന്നിട്ട് അരുൺ ക്ലാസ്സിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ അവരുടെ സിസ്റ്റത്തിൽ സേവ് ചെയ്തിട്ടുള്ള കോളേജ് cctv വീഡിയോസ് കാണാൻ തുടങ്ങി.
മെൻസ് ഹോസ്റ്റലിലും ഇത് തന്നെ ആയിരുന്നു സംസാര വിഷയം. അർജുനും അന്നയും തമ്മിൽ ഉള്ള ഉടക്ക്. ഡയറക്റ്ററുടെ അടുത്തേക്ക് വിളിച്ചപ്പോൾ തന്നെ അർജുൻ്റെ ചീട്ട് കീറി മിനിമം ഒരു സസ്പെന്ഷൻ എങ്കിലും കിട്ടും എന്നാണ് എല്ലാവരും വിചാരിച്ചത്. പക്ഷേ ഒന്നും സംഭവിച്ചില്ല.
ഞങ്ങൾ റൂമിൽ എത്തിയപ്പോൾ തൃശൂർ ഗെഡികൾ അടക്കം എല്ലാവരും റൂം നം 7 ൽ കാത്തു നിൽപ്പുണ്ട്. എല്ലാവർക്കും അറിയണം എന്താണ് സംഭവിച്ചത് എന്ന്.
ഞാൻ കാര്യങ്ങൾ വീണ്ടും ചുരുക്കി പറഞ്ഞു. ഒട്ടു മിക്കവരും അവൾക്ക് കാണാൻ കൊള്ളാവുന്നതിൻ്റെ അഹങ്കാരം ആണ് എന്നഭിപ്രായപെട്ടു.
"ഡാ ക്ലാസ്സ് കഴിഞ്ഞതും നീ അവളുമാരുടെ പിന്നാലെ പോകുന്നത് കണ്ടല്ലോ"
രാഹുൽ സുമേഷിനോട് സ്വല്പം കലിപ്പിൽ ചോദിച്ചു.
അത് പിന്നെ എന്താ സംഭവിച്ചത് എന്നറിയാൻ
“എന്താ സംഭവിച്ചത് എന്നറിയണമെങ്കിൽ നിനക്ക് എന്നോട് ചോദിച്ചാൽ പോരെ.”
പിന്നെ അതിനെ പറ്റി കൂടുതൽ സംസാരം ഒന്നും ഉണ്ടായില്ല. ക്‌ളാസ്സിലെ തന്നെ വേറെ പെൺകുട്ടികളെ കുറിച്ചായി സംസാരം. ദീപുവും രമേഷും ചിലരെ പരിചയപ്പെട്ടു എന്നൊക്കെ അടിച്ചു വിടുന്നുണ്ടായിരുന്നു.
പിറ്റേ ദിവസവും രാവിലെ പതിവ് പോലെ തന്നെ കാര്യങ്ങൾ. ഒരു വ്യതായാസം എന്താണന്ന് വെച്ചാൽ രാഹുലും ദീപുവും പെൺ പിള്ളേരുടെ സൈഡിലെ ബാക്ക് നിരയിലേക്ക് മാറി. അവിടെ കുറച്ചു പേരുടെ അടുത്ത് കമ്പനി അടിച്ചു ഇരിക്കുന്നു.
"ദേ ഡാ ബുദ്ധിയുള്ള കോഴികൾ ഞാനും അവന്മാരുടെ കൂടെ പോയി ഇരിക്കുകയാണ് എന്നാലേ ആരെയെങ്കിലും വളക്കാൻ പറ്റു"
എന്ന് പറഞ്ഞ രാഹുൽ അവരുടെ അടുത്തേക്ക് പോയി . റൂം മേറ്റ് മാത്യു ആണ് ഇന്ന് എൻ്റെ അരികിൽ ഇരിക്കുന്നത്.
അന്നയും അവളുടെ വാലുകളും അല്പം സമയം കഴിഞ്ഞാണ് എത്തിയത്. വന്നതും അവൾ എന്നെ ഒന്ന് കലിപ്പിച്ചു നോക്കി, ഞാൻ തിരിച്ചും. ഇടയ്ക്കിടെ അവൾ ഇരിക്കുന്ന കസേര കറക്കി തിരിഞ്ഞിരുന്നു എന്നെ ദേഷ്യത്തോടെ നോക്കും. എല്ലാ ബ്രേക്കിനും ഇത് തന്നെ തുടർന്ന്. പരസ്പരം
💬 Comments
View all comments