Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
നോക്കി കലിപ്പാക്കൽ.
ഉച്ചക്ക് ക്യാൻ്റെനിൽ ചെന്നു ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ ആണ് അടുത്ത സംഭവം. ഫസ്റ്റ് ഇയർകാർക്ക് ഉച്ചക്ക് 12:00 മുതൽ 1:00 മണി വരെ ആണ് ലഞ്ച് ബ്രേക്ക് സീനിയർസ് ആരും തന്നെ ഉണ്ടാകാറില്ല. പക്ഷേ അന്ന് ഞങ്ങൾ ഉച്ച ഭക്ഷണം ചെന്നപ്പോൾ ഒരു 8-10 പേരുടെ ഒരു ഗാങ് ഉണ്ട്. മെസ്സ് ഹാളിലെ ഒരു ടേബിൾ അവർ കയ്യടക്കിയിട്ടുണ്ട്. യൂണിഫോമിൽ നിന്ന് തന്നെ അപ്പുറത്തെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ആണെന്ന് മനസ്സിലായി. തമ്മിൽ തമ്മിൽ ഉച്ചത്തിലാണ് സംസാരം. എം.ബി.എ പെൺപിള്ളേരെ ഒക്കെ ചിലവന്മാർ വായി നോക്കുന്നുണ്ട്. പക്ഷേ കമൻ്റെ അടി ഒന്നുമില്ല. ഞാനും രാഹുലടക്കം ഉള്ളവർ അതൊന്നും മൈൻഡ് ചെയ്യാതെ ഫുഡടി തുടങ്ങി. അപ്പോളാണ് അന്നയും അവളുടെ കൂട്ടുകാരികളും അങ്ങോട്ട് കയറി വന്നത്. അന്നയെ കണ്ടതും അതിൽ ഒരുത്തൻ അവളുടെ അടുത്ത് ചെന്ന് ചിരിച്ചോണ്ട് സംസാരിക്കാൻ തുടങ്ങി. മുൻ പരിചയമുണ്ടെന്നു തോന്നുന്നു. അന്നാ അവളുടെ കൂട്ടുകാരികളെ പരിചയെപ്പെടുത്തി. ഇടക്ക് അവനും അന്നയും എൻ്റെ ഭാഗത്തേക്ക് നോക്കി വീണ്ടും എന്തോ സംസാരിക്കുന്നുണ്ട്. അവൻ എന്നെ നോക്കി പേടിപ്പിക്കാനായി ശ്രമം. അവൻ്റെ നോട്ടവും പട്ടി ഷോയും കണ്ട് രാഹുൽ അലമ്പാകും എന്ന് എനിക്ക് തോന്നി.
"കണ്ട്രോൾ രാഹുൽ കണ്ട്രോൾ ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്യൂ.”
പെട്ടന്ന് പ്ലേറ്റ് രണ്ടും ഉച്ചത്തിൽ കൊട്ടുന്ന സൗണ്ട് കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ അന്നയുടെ അടുത്തു നേരത്തെ സംസാരിച്ചവൻ അവന്മാർ ഇരിക്കുന്ന ടേബിളിൻ്റെ മുകളിൽ കയറി നിൽക്കുകയാണ് എല്ലാവരുടെയും ശ്രദ്ധ കിട്ടിയപ്പോൾ അവൻ പറഞ്ഞു തുടങ്ങി
"ഞാൻ ജിമ്മി, അപ്പുറത്തെ ക്യാമ്പസ്സിലെ എഞ്ചിനീയറിംഗ് മെക്ക് സീനിയർ ഈ നിൽക്കുന്ന അന്ന കെട്ടാൻ പോകുന്നത് എൻ്റെ ജോണി ചേട്ടനെയാണ് . അതായത് അന്ന ചേച്ചി എൻ്റെ ഭാവി ചേടത്തിയമ്മയാണ് അത് കൊണ്ട് അന്നക്കു ആരെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയാൽ ഞങ്ങൾ വേണ്ട പോലെ സൽക്കരിക്കുന്നതായിരിക്കും ."
അവസാനം അവൻ പറഞ്ഞത് എന്നെ നോക്കിയാണ്. രാഹുൽ ചാടി എഴുന്നേറ്റതും ഞാൻ അവൻ്റെ കൈയിൽ കയറി പിടിച്ചു.
” ഇപ്പോൾ വേണ്ടാ നമക്ക് അവസരം കിട്ടും "
അവൻ കാര്യം മനസ്സിലായി. അത്
💬 Comments
View all comments