0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 991

പോലെ തന്നെ കാര്യങ്ങൾ. ഒരു വ്യതായാസം എന്താണന്ന് വെച്ചാൽ രാഹുലും ദീപുവും പെൺ പിള്ളേരുടെ സൈഡിലെ ബാക്ക് നിരയിലേക്ക് മാറി. അവിടെ കുറച്ചു പേരുടെ അടുത്ത് കമ്പനി അടിച്ചു ഇരിക്കുന്നു.

"ദേ ഡാ ബുദ്ധിയുള്ള കോഴികൾ ഞാനും അവന്മാരുടെ കൂടെ പോയി ഇരിക്കുകയാണ് എന്നാലേ ആരെയെങ്കിലും വളക്കാൻ പറ്റു"

എന്ന് പറഞ്ഞ രാഹുൽ അവരുടെ അടുത്തേക്ക് പോയി . റൂം മേറ്റ് മാത്യു ആണ് ഇന്ന് എൻ്റെ അരികിൽ ഇരിക്കുന്നത്.

അന്നയും അവളുടെ വാലുകളും അല്പം സമയം കഴിഞ്ഞാണ്  എത്തിയത്. വന്നതും അവൾ എന്നെ ഒന്ന് കലിപ്പിച്ചു നോക്കി, ഞാൻ തിരിച്ചും. ഇടയ്ക്കിടെ അവൾ ഇരിക്കുന്ന കസേര കറക്കി തിരിഞ്ഞിരുന്നു എന്നെ ദേഷ്യത്തോടെ നോക്കും. എല്ലാ ബ്രേക്കിനും ഇത് തന്നെ തുടർന്ന്. പരസ്പരം നോക്കി കലിപ്പാക്കൽ.

ഉച്ചക്ക് ക്യാൻ്റെനിൽ ചെന്നു ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ ആണ് അടുത്ത സംഭവം. ഫസ്റ്റ് ഇയർകാർക്ക് ഉച്ചക്ക് 12:00 മുതൽ 1:00 മണി വരെ ആണ് ലഞ്ച് ബ്രേക്ക്  സീനിയർസ് ആരും തന്നെ ഉണ്ടാകാറില്ല. പക്ഷേ അന്ന് ഞങ്ങൾ ഉച്ച ഭക്ഷണം ചെന്നപ്പോൾ ഒരു 8-10 പേരുടെ ഒരു ഗാങ് ഉണ്ട്. മെസ്സ് ഹാളിലെ ഒരു ടേബിൾ അവർ കയ്യടക്കിയിട്ടുണ്ട്. യൂണിഫോമിൽ നിന്ന് തന്നെ അപ്പുറത്തെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ആണെന്ന് മനസ്സിലായി. തമ്മിൽ തമ്മിൽ ഉച്ചത്തിലാണ് സംസാരം. എം.ബി.എ പെൺപിള്ളേരെ ഒക്കെ ചിലവന്മാർ വായി നോക്കുന്നുണ്ട്.  പക്ഷേ കമൻ്റെ അടി ഒന്നുമില്ല.  ഞാനും രാഹുലടക്കം ഉള്ളവർ അതൊന്നും മൈൻഡ് ചെയ്യാതെ ഫുഡടി തുടങ്ങി. അപ്പോളാണ് അന്നയും അവളുടെ കൂട്ടുകാരികളും അങ്ങോട്ട്

💬 Comments

View all comments