0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 990

ഒരു കമ്പ്ലീറ്റ് ബാക്ഗ്രൗണ്ട് ഫയൽ ഉണ്ടാക്കണം പേര് അന്നാ മേരി കുര്യൻ അച്ഛൻ കുര്യൻ കുന്നേൽ MLA ഡീറ്റൈൽ ആയി തന്നെ SWOT ചെയ്യണം സ്റെങ്ത് വീക്നസ് ഓപ്പർട്യൂണിറ്റി ത്രെറ്റ് എല്ലാം വേണം. നാളെ തന്നെ സംഭവം റെഡി ആക്കണം. കുടുംബക്കാരുടെ അടക്കം എല്ലാവരുടെയും കമ്പ്ലീറ്റ് ഡീറ്റെയിൽസ് വേണം"

എന്നിട്ട് അരുൺ ക്ലാസ്സിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ അവരുടെ സിസ്റ്റത്തിൽ സേവ് ചെയ്തിട്ടുള്ള കോളേജ് cctv വീഡിയോസ് കാണാൻ തുടങ്ങി.

മെൻസ് ഹോസ്റ്റലിലും ഇത് തന്നെ ആയിരുന്നു സംസാര വിഷയം. അർജുനും അന്നയും തമ്മിൽ ഉള്ള ഉടക്ക്. ഡയറക്റ്ററുടെ അടുത്തേക്ക് വിളിച്ചപ്പോൾ തന്നെ അർജുൻ്റെ ചീട്ട് കീറി മിനിമം ഒരു സസ്പെന്ഷൻ എങ്കിലും കിട്ടും എന്നാണ് എല്ലാവരും വിചാരിച്ചത്. പക്ഷേ ഒന്നും സംഭവിച്ചില്ല.

ഞങ്ങൾ റൂമിൽ എത്തിയപ്പോൾ തൃശൂർ ഗെഡികൾ അടക്കം എല്ലാവരും റൂം നം 7 ൽ കാത്തു നിൽപ്പുണ്ട്. എല്ലാവർക്കും അറിയണം എന്താണ് സംഭവിച്ചത് എന്ന്.

ഞാൻ കാര്യങ്ങൾ വീണ്ടും ചുരുക്കി പറഞ്ഞു. ഒട്ടു മിക്കവരും അവൾക്ക് കാണാൻ കൊള്ളാവുന്നതിൻ്റെ  അഹങ്കാരം ആണ്  എന്നഭിപ്രായപെട്ടു.

"ഡാ ക്ലാസ്സ് കഴിഞ്ഞതും നീ അവളുമാരുടെ പിന്നാലെ പോകുന്നത് കണ്ടല്ലോ"

രാഹുൽ സുമേഷിനോട് സ്വല്പം കലിപ്പിൽ ചോദിച്ചു.

അത് പിന്നെ എന്താ സംഭവിച്ചത് എന്നറിയാൻ

“എന്താ സംഭവിച്ചത് എന്നറിയണമെങ്കിൽ നിനക്ക് എന്നോട് ചോദിച്ചാൽ പോരെ.”

പിന്നെ അതിനെ പറ്റി കൂടുതൽ സംസാരം ഒന്നും ഉണ്ടായില്ല. ക്‌ളാസ്സിലെ തന്നെ വേറെ പെൺകുട്ടികളെ കുറിച്ചായി സംസാരം. ദീപുവും രമേഷും ചിലരെ പരിചയപ്പെട്ടു എന്നൊക്കെ അടിച്ചു വിടുന്നുണ്ടായിരുന്നു.

പിറ്റേ ദിവസവും രാവിലെ പതിവ്

💬 Comments

View all comments