Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
ഉണ്ടായത് എന്ന് ചോദിച്ചു. ഞാൻ വിശദമായി ഒന്നും പറഞ്ഞില്ല.
പുറത്തേക്കിറങ്ങി ശേഷം തിരിച്ചു ഹോസ്റ്റലിലേക്ക് പോകുന്ന വഴി ഒരു ബേക്കറിയിൽ കയറി രാഹുലിൻ്റെ അടുത്ത് നടന്ന അടുത്തു കാര്യങ്ങൾ പറഞ്ഞു.
“ഡാ അർജ്ജു സംഭവം കൈ വിട്ടു പോകുമോ ഒരു ദിവസം തന്നെ നീ അവളുമായി രണ്ടു വട്ടം ഉടക്കി. ആദ്യ ദിവസം തന്നെ അലമ്പാക്കരുത് എന്ന് രാവിലെ എനിക്ക് ഉപദേശം തന്നിട്ട് പോയവനാണ് "
രാഹുൽ എന്നെ കളിയാക്കി ചിരിച്ചു
"അത്യവശ്യം പിടിപാടുള്ള കൂട്ടത്തിൽ ആണ്. പിന്നെ നിന്നെ വിളിപ്പിച്ചതും ആ ഇക്‌ണോമിക്‌സ് ലെക്ചർ അരുൺ സർ എന്താണ് സംഭവം എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. ബാക്കി ടീച്ചേഴ്സ് ഒക്കെ ഇപ്പോൾ അറിഞ്ഞു കാണും "
ഇതേ സമയം ലേഡീസ് ഹോസ്റ്റലിൽ
"അവനെ ഡയറക്ടർ മാം ഊടു പാട് ഫയർ ചെയ്തു. പിന്നെ ലാസറ്റ് വാർണിംഗും കൊടുത്തിട്ടുണ്ട്"
അന്ന ചിരിച്ചു കൊണ്ട് അവളുടെ കൂട്ടികാരികളോടെ വിജയശ്രീ ലാളിതയായി തള്ളി
“എന്നാലും ഞാൻ വിചാരിച്ചത് അവനെ സസ്‌പെൻഡ് ചെയ്യുമെന്നാണ് “
അമൃത വിഷമത്തോടെ പറഞ്ഞു.
“അത് ഫസ്റ്റ് ഡേ ആയതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത് എന്ന് മാം പറഞ്ഞത് ഇത് കൊണ്ടൊന്നും തീരാൻ പോകുന്നില്ല ഈ അന്ന ആരാണ് എന്ന് അവൻ മനസിലാക്കാൻ പോകുന്നേയുള്ളു”
സസ്‌പെൻഡ് ചെയ്താലും ഡിസ്മിസ്സ് ചെയ്യിക്കരുതട്ടോ അന്നെ…. കാണാൻ വക്കത്തുള്ള ഒരുത്തൻ ആണ്. എന്താ ലുക്ക് എന്താ പൊക്കം?
അനുപമ അത് പറഞ്ഞതും അന്നാ അവളെ ഒന്ന് തറപ്പിച്ചു നോക്കി.
അരുൺ ക്ലാസ്സ് കഴിഞ്ഞു പൃത്വി ഓഫീസിൽ എത്തിയതും രണ്ട് ടെക്നിക്കൽ സ്റ്റാഫിനെയും മീറ്റിംഗിന് വിളിച്ചു
“ഉടനെ
💬 Comments
View all comments