0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 988

മനസ്സിലായി.  എങ്കിലും അന്നയെ സമാദാനിപ്പിക്കാനായി എന്നോട് പറഞ്ഞു.  ഇതിൽ കാര്യങ്ങൾ വ്യക്തമല്ല എങ്കിലും ഇത് തനിക്കുള്ള ഉള്ള ഒരു വാണിംഗ് ആണ്. ഇനി ഇങ്ങനെ ഉണ്ടായാൽ സസ്‌പെൻഡ് ചെയ്യും. ഇപ്പോൾ ക്ലാസ്സിലേക്ക് പൊക്കോ"

അത് കേട്ടതും അന്നയുടെ മുഖത്തു ഒരു ചിരി വന്നു മാഞ്ഞു.

പക്ഷെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചില്ല. .

“മാം ആ ഇൻ്റെർവെൽ സമയത്തെ  CCTV ഫുറ്റേജ്‌ കൂടി ഒന്ന് കാണു,"

അങ്ങനെ ഒരു ആവിശ്യം ഞാൻ ഉന്നയിക്കുമെന്ന് അവര് പ്രതീക്ഷിച്ചില്ല. മനസില്ലാ മനസോടെ ഇൻ്റെർവെൽ സമയത്തെ ഫുറ്റേജ് നോക്കി അന്നയുടെ പെഫോമൻസും ചിരിച്ചു കൊണ്ട് കൂളായി സംസാരിക്കുന്ന എന്നെയും കണ്ടു കാണണം. അവരുടെ മുഖം ഒന്ന് മാറി. എങ്കിലും അന്നയോടെ ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല. MLA യുടെ മോൾക്ക് അല്ലെങ്കിൽ പണച്ചാക്കിൻ്റെ മോൾക്കുള്ള  പ്രിവിലേജ്. എന്നോട് ക്ലാസ്സിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു. കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല എന്നതു കൊണ്ട് ഞാൻ ക്ലാസ്സിലേക്ക് പോയി. ക്ലാസ്സ് എടുത്തുകൊണ്ടിരുന്ന സർ സീറ്റിൽ പോയി ഇരുന്നോളാൻ പറഞ്ഞു.

അല്പം കഴിഞ്ഞു  അന്നയും ക്ലാസ്സിലേക്ക് വന്നു. അവളുടെ  പട്ടി ഷോ ചീറ്റിയെങ്കിലും അത് മുഖത്തു പ്രകടിപ്പിക്കാതെ വിജയ ചിരിയുമായിട്ടാണ് കടന്നു വന്നത്. രാഹുൽ എന്നോട് എന്തായി എന്ന് ചോദിച്ചെങ്കിലും പിന്നെ പറയാം എന്ന് ഞാൻ പറഞ്ഞു. ക്ലാസ്സ് കഴിഞ്ഞതും അന്ന ദേഷ്യത്തോടെ  എന്നെ തിരിഞ്ഞു നോക്കി ഞാൻ തിരിച്ചും കലിപ്പിച്ചു നോക്കി എന്നിട്ട് അവൾ അവരുടെ കൂട്ടുകാരികൾക്ക് ഒപ്പം പോയി.

സുമേഷ് അന്നയുടെയും അവളുടെ കൂട്ടുകാരികളുടെയും പിന്നാലെ ഔഡി. മാത്യു അടക്കം ഉള്ളവർ എന്നോട് ഡിറക്ടറുടെ റൂമിൽ എന്താണ്

💬 Comments

View all comments