Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
ഡയറക്ടറുടെ അടുത്ത് കംപ്ലൈൻ്റെ ചെയ്യും"
"നീ എന്താണ് എന്ന് വെച്ചാൽ ചെയ്യൂ "
ഞാൻ പുഞ്ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു
അത് കേട്ടതും അവൾ നിന്ന് ചവിട്ടി തുളളി ഡയറക്റ്ററുടെ റൂം ഓഫീസിലേക്ക് പോയി.
ക്ലാസ്സിൽ എല്ലാവരും സംഭവം ഒക്കെ അറിഞ്ഞു. എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട്. അവളുടെ കൂട്ടുകാരികൾ എന്നെ ഇപ്പൊ മൂക്കിൽ കയറ്റി കളയും എന്ന പോലെ ആണ് ഇരിക്കുന്നത്. അടുത്ത പീരീഡ് ഇക്കണോമിക്‌സ് പഠിപ്പിക്കാൻ അരുൺ എന്ന ഒരു ലെക്ചർ വന്നു. ക്ലാസ്സ് തുടങ്ങിയതും അറ്റൻഡർ വന്ന് എന്നെ എംബിഎ ഡയറക്ടറുടെ ഓഫീസിൽക്ക് വിളിപ്പിച്ചു.
മീര മാമിൻ്റെ റൂമിൽ കയറിയതും അന്നയെ കണ്ട് ഞാൻ ഞെട്ടി. കള്ള കണ്ണീർ ഒക്കെ ഒലിപ്പിച്ചാണ് ആണ് അവളുടെ നിൽപ്പ്. അപ്പോൾ ഇവൾക്ക് നല്ല അഭിനയിക്കാൻ അറിയാം ഗ്ലിസറിൻ കൂടാതെ കരയാനും.
ഗുഡ് ഈവെനിംഗ് മാം
അർജുൻ തന്നെ കുറിച്ച് ഫസ്റ്റ് ദിവസം തന്നെ കംപ്ലൈൻ്റെ ആണെല്ലോ, താൻ ക്ലാസ്സിൽ ഇൻട്രോ കൊടുത്തപ്പോൾ മറ്റുള്ളവരെ കളിയാക്കി ചിരിച്ചോ ? മീര മാം അലപം ഗൗരവത്തിൽ ചോദിച്ചു.
ഇല്ല മാം ഞാൻ ആരെയും കളിയാക്കി യില്ല അങ്ങനെ ഉണ്ടെങ്കിൽ അവർ അല്ലെ കംപ്ലൈൻ്റെ ചെയേണ്ടത് അല്ലെങ്കിൽ ക്ലാസ് എടുത്ത മിസ്സ്. പിന്നെ ക്ലാസ് റൂമിൽ CCTV റെക്കോർഡിങ്‌സ് ഉണ്ടല്ലോ മാമിനു അത് പരിശോധിക്കാം."
ഏതാണ് പീരീഡ് ?
"ബിസിനസ്സ് കമ്മ്യൂണിക്കേഷൻ, തൊട്ട് മുൻപത്തെ പീരീഡ്"
ഞാൻ പറഞ്ഞു
പുള്ളിക്കാരി ഉടനെ മുൻപിലെ ലാപ്ടോപ്പ് തുറന്നു CCTV റെക്കോർഡിങ് പരിശോദിച്ചു. വീഡീയോയിൽ സംസാരം ഒന്നുമില്ലെങ്കിലും തെറ്റ് ആരുടെ ഭാഗത്താണ് അവർക്ക്
💬 Comments
View all comments