Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
മരവിച്ചു നിൽക്കുകയാണ്. താഴെ വീണുകിടക്കുന്ന ജിമ്മിയുടെ മുക്കിൽ നിന്നും രക്തം ഒഴുകുന്നുണ്ട്. കൂട്ടത്തിൽ ഇടി കിട്ടാത്ത രണ്ട് പേരോട് രാഹുൽ ആക്രോശിച്ചു “വിട്ടു പോടാ പട്ടി കഴു$^(*..”
പട്ടി ഷോ ഇറക്കിയവന്മാരും പട്ടി ഷോ കാണാൻ നിന്നവന്മാർ അടക്കം എല്ലാവന്മാരും പതുക്കെ സ്ഥലം കാലിയാക്കി. ഞങ്ങളുടെ ബാച്ചിൽ ഉള്ളവരാരും തന്നെ എത്താത്തതിനാൽ സംഭവം അറിഞ്ഞിട്ടില്ല. പക്ഷേ എല്ലാവരും ഉടനെ അറിയും. കാരണം അവിടെ കട നടത്തുന്ന ചേട്ടനും കുറെ സീനിയർസും എല്ലാം കണ്ടിട്ടുണ്ട്. പുള്ളി എല്ലാവരുമായി കമ്പനിയുമാണ്. ഞങ്ങൾ കടയില് കയറി രണ്ടു സർബത്തു ഓർഡർ ചെയ്തു. കൂടെ രണ്ട് മുട്ട പപ്പ്സും.
“ചേട്ടൻ ആരോടും ഒന്നും പറയരുത്”
അതിനു പുള്ളി ചിരിച്ചിട്ട് തലയാട്ടുക മാത്രമാണ് ചെയ്തത്.
വൈകിട്ടായപ്പോളേക്കും ചിലരൊക്കെ കാര്യങ്ങൾ അറിഞ്ഞു എന്ന് മനസ്സിലായി. എൻ്റെ റൂം മേറ്റ് മാത്യു എന്നോട് അത് നേരിട്ട് ചോദിക്കുകയും ചെയ്തു. അവന് ചില സീനിയർസിനെ പരിചയം ഉണ്ട് അവർ വഴി ആണ് അറിഞ്ഞത്.
പക്ഷേ ഇവിടെ അറിഞ്ഞതിലും കൂടുതലായി സീനിയർസ് വഴി ലേഡീസ് ഹോസ്റ്റലിൽ സംഭവം പാട്ടായി. സംഭവം അറിഞ്ഞതും അന്ന ജിമ്മിയെ ഫോണിൽ വിളിച്ചു നാണക്കേട് കാരണം അവൻ ഫോൺ എടുത്തില്ല. പിന്നെ അവൾ അവളുടെ പ്രതിശ്രുത വരൻ ജോണിയെ വിളിച്ചു കാര്യങ്ങൾ അറിഞ്ഞു. ജോണിക്ക് അന്നയെ ചെറിയ പേടി ആണ് എങ്കിലും അനിയൻ ഇടി കിട്ടാൻ കാരണം അന്നയാണ് എന്ന് ചെറുതായി കുറ്റപ്പെടുത്തി. അതും പറഞ്ഞവർ തമ്മിൽ വഴക്കായി
അന്നയുടെ കൊച്ചച്ചൻ ജോസും ജോണിയുടെ അപ്പൻ മാർക്കോസും തമ്മിൽ ചില ഏർപ്പാടുകൾ ഒക്കെ ഉണ്ട്. അന്നയുടെ അപ്പനെയും അറിയാം. അന്നയും ജിമ്മിയും തമ്മിലുള്ള കല്യാണം ഫോർമൽ ആയി ഉറപ്പിച്ചിട്ടൊന്നുമില്ല. എങ്കിലും വാക്കാൽ പറഞ്ഞു വെച്ചിട്ടുണ്ട്.
ഒരു പുതു തലമുറ സംഭരംഭകൻ എന്ന പേരിൽ അപ്പൻ്റെ ചില ബിസിനസ്സ് നോക്കി നടത്തൽ ആണ് ജോണിയുടെ പരിപാടി. കണ്ടാൽ ഒരു മാന്യൻ. ധൈര്യം എന്നത് ഏഴയലത്തുകൂടി പോയിട്ടില്ല എന്ന് മാത്രം. എങ്കിലും സ്റ്റൈലും ലൂക്കും ഒക്കെ ഉണ്ട്. ജോണിയുടെ അനിയനാണ് ജിമ്മി ഒന്നാന്തരം ആലംബൻ.
അന്നയുടെ അനിയൻ സ്റ്റീഫന് ഈ
💬 Comments
View all comments