Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]
അന്നയാണ് എന്ന് ചെറുതായി കുറ്റപ്പെടുത്തി. അതും പറഞ്ഞവർ തമ്മിൽ വഴക്കായി
അന്നയുടെ കൊച്ചച്ചൻ ജോസും ജോണിയുടെ അപ്പൻ മാർക്കോസും തമ്മിൽ ചില ഏർപ്പാടുകൾ ഒക്കെ ഉണ്ട്. അന്നയുടെ അപ്പനെയും അറിയാം. അന്നയും ജിമ്മിയും തമ്മിലുള്ള കല്യാണം ഫോർമൽ ആയി ഉറപ്പിച്ചിട്ടൊന്നുമില്ല. എങ്കിലും വാക്കാൽ പറഞ്ഞു വെച്ചിട്ടുണ്ട്.
ഒരു പുതു തലമുറ സംഭരംഭകൻ എന്ന പേരിൽ അപ്പൻ്റെ ചില ബിസിനസ്സ് നോക്കി നടത്തൽ ആണ് ജോണിയുടെ പരിപാടി. കണ്ടാൽ ഒരു മാന്യൻ. ധൈര്യം എന്നത് ഏഴയലത്തുകൂടി പോയിട്ടില്ല എന്ന് മാത്രം. എങ്കിലും സ്റ്റൈലും ലൂക്കും ഒക്കെ ഉണ്ട്. ജോണിയുടെ അനിയനാണ് ജിമ്മി ഒന്നാന്തരം ആലംബൻ.
അന്നയുടെ അനിയൻ സ്റ്റീഫന് ഈ ബന്ധത്തിനോട് ഒട്ടും താല്പര്യം ഇല്ല. ജോണി ചേച്ചിക്ക് പറ്റിയ ആൾ അല്ലെന്നാണ് സ്റ്റീഫൻ്റെ വിലയിരുത്തൽ. പിന്നെ എല്ലാ കോളേജിലെ പോലെ മെക്ക് സിവിൽ യുദ്ധത്തിൻ്റെ പേരിൽ ജൂനിയർ ആയി ചേർന്ന സ്റ്റീഫനെ മുൻപരിചയം ഉണ്ടായിട്ട് കൂടി ഈ ജിമ്മി മൈൻഡ് ചെയ്യാറെ ഇല്ല. പോരാത്തതിന് എല്ലാവരുടെ അടുത്തും സ്ഥായി ആയിട്ടുള്ള പുച്ഛം കലർന്ന സംസാരവും കൂടെ കാശിൻ്റെ ഹുങ്ക്.
ജിമ്മിക്ക് അടി കിട്ടിയത് അറിഞ്ഞു ഉടനെ സ്റ്റീഫൻ അന്നയെ വിളിച്ചു
"ഡി ചേച്ചി നീയായിട്ടു ജിമ്മിക്ക് സമ്മാനം ഒപ്പിച്ചു കൊടുത്തെന്നു കേട്ടല്ലോ. നിൻ്റെ ക്ലാസ്സിലെ ആ ചേട്ടന്മാരെ എന്നെ ഒന്ന് പരിചയപ്പെടുത്താമോ. ഒന്ന് അഭിനന്ദിക്കാൻ ആണ്"
“പോടാ ചെക്കാ അവന്മാരെ ഞാൻ പാഠം പഠിപ്പിച്ചു കാണിച്ചു തരാം എനിക്ക് ആരുടെയും സഹായം ഒന്നും വേണ്ട. ഞാൻ കരാട്ടെ ഒക്കെ പഠിച്ചേക്കുന്നത് ചുമ്മാതെ ആണോ, എന്നോട് കളിക്കാൻ വന്നാൽ
💬 Comments
View all comments