Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]
സംസാരിക്കാൻ തീരുമാനിച്ചു.
വൈകിട്ട് അവൻ എം.ബി.എ മെൻസ് ഹോസ്റ്റലിൻ്റെ അടുത്തു കാത്തു നിന്നു. അർജുനും രാഹുലും ബൈക്കിൽ വന്നതും അവൻ നിർത്താനായി കൈ കാണിച്ചു. “നല്ല പരിചയം ഉള്ള മുഖം, സുമുഖനായ ഒരു ചെറുപ്പക്കാരൻ, പക്ഷേ മുൻപ് കണ്ടു പരിചയമില്ല " അർജ്ജുൻ മനസ്സിൽ ഓർത്തു.
അവൻ ഞങ്ങളുടെ അടുത്തു വന്നു കൈ കൊടുത്തുകൊണ്ട് പറഞ്ഞു "ഹലോ അർജുൻ ഞാൻ സ്റ്റീഫൻ അന്നയുടെ അനിയൻ ആണ്. ചേച്ചിയുമായുമുള്ള വിഷയം സംസാരിക്കാൻ ആണ് വന്നത്."
അത് കേട്ടതും അർജ്ജുൻ്റെയും രാഹുലിൻ്റെയും മുഖത്തു ദേഷ്യം ഇരച്ചു കയറി എങ്കിലും ഒന്നും പറയാൻ നിന്നില്ല. “പ്ലീസ് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം. ചേച്ചിക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കാൻ ആണ് ഞാൻ വന്നത്. അന്ന ചേച്ചിയും ഞാനും ചെറുപ്പം മുതൽ അമ്മയില്ലാതെ വളർന്നതാണ് ചേച്ചിക്ക് 4 വയസുള്ളപ്പോൾ ആണ് അമ്മ മരിക്കുന്നത്. സ്നേഹത്തിനും പകരമായി അപ്പൻ പണം മാത്രമാണ് തന്നുകൊണ്ടിരുന്നത്. അതിൻ്റെ ഒക്കെ കുഴപ്പം എൻ്റെ ചേച്ചിക്കുണ്ടെന്ന് എനിക്കറിയാം എങ്കിലും എൻ്റെ ചേച്ചിയല്ലേ. അത് കൊണ്ട് കുറച്ചു അലിവ് കാണിക്കണം" അവൻ യാചനയുടെ സ്വരത്തിൽ ഞങ്ങളോട് പറഞ്ഞു.
“നീ എന്താ അവളെ പോലെ വെടുക്കു ആകാതിരുന്നത്" രാഹുൽ ചാടി കയറി ചോദിച്ചു. അതിന് അവൻ ഒന്നും തന്നെ മിണ്ടിയില്ല
എനിക്ക് അവൻ്റെ വികാരം മനസ്സിലായി. എനിക്ക് അഞ്ജലിയോടുള്ള കരുതൽ തന്നെയാണ് അവന് അന്നയോടുള്ളത്.
“പിന്നെ ഓണം അവധി വരുകയല്ലേ അപ്പോൾ ഞാൻ ചേച്ചിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാം.” “ശരി ഓണം വരെ അവളുടെ ഭാഗത്തു നിന്ന് എന്തു പ്രോവൊക്കേഷൻ ഉണ്ടായാലും ഞങ്ങൾ
💬 Comments
View all comments