0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

തിരിച്ചൊന്നും ചെയ്യില്ല. പക്ഷേ എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ." ഞാൻ അവനോട് പറഞ്ഞു.

“അത് മതി ചേട്ടന്മാരെ thank you ” അതും പറഞ്ഞിട്ട് അവൻ സന്തോഷത്തോടെ ബൈക്കിൽ കയറി പോയി

രാഹുലിന് ഞാൻ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും അവൻ കൂടുതൽ ഒന്നും പറയാൻ പോയില്ല. ഞാൻ അഞ്ജലിയെ കുറിച്ച ഓർത്തെന്ന് അവന് മനസ്സിലായി. “പാവം പയ്യൻ, അവളുടെ അനിയൻ ആണെന്ന് പറയുകേ ഇല്ല" ഞാൻ രാഹുലിനോട് പറഞ്ഞു.

“എന്നാ പിന്നെ അവളെ അങ്ങ് കെട്ട് അവനെ നിനക്ക് അളിയൻ ആയി കിട്ടുമെല്ലോ.” രാഹുൽ ദേഷ്യത്തോടെ പറഞ്ഞു.

അവൻ്റെ വായിൽ നിന്ന് കൂടുതൽ കേൾക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. രാത്രി പതിവ് പോലെ സുമേഷും ടോണിയും എന്നെ അന്നയുടെ പേരും പറഞ്ഞു കളിയാക്കിയെങ്കിലും ഞാൻ തിരിച്ചൊന്നും കളിയാക്കാൻ നിന്നില്ല.

ഒരാഴ്ച കഴിഞ്ഞാൽ ഓണ അവധി തുടങ്ങുകയാണ്. ഞാനും രാഹുലും ജേക്കബ് അച്ചായൻ്റെ ഏലാ തോട്ടത്തിൽ പോകാൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. പുള്ളി കുറെ നാളായി വിളിക്കുന്നു. ക്ലാസ്സിലെ ആദ്യ ഓണത്തിൻ്റെ ത്രില്ലിൽ ആണ് എല്ലാവരും പെണ്ണുങ്ങളെ ഒക്കെ സെറ്റ് സാരിയിൽ കാണാമെല്ലോ. ഓണത്തിൻ്റെ അന്ന് രാവിലെ തന്നെ പിരിവിട്ടു കാശുമായി രമേഷും ദീപുവും ടോണിയും കൂടി പൂവൊക്കെ വാങ്ങാൻ പോയി. അന്ന പൂ വാങ്ങാൻ പിരിവിലേക്ക് 5000 രൂപയാണ് കൊടുത്തത് എന്നൊക്കെ സുമേഷ് തള്ളുന്നുണ്ടായിരുന്നു. കാശു കുറെ പിരിഞ്ഞു കിട്ടിയത് കൊണ്ട് വൈകിട്ട് ബാറിൽ പോയിട്ട് രണ്ടെണ്ണം അടിച്ചിട്ട് പിരിയാൻ ആണ് മച്ചാന്മാരുടെ പരിപാടി. പക്ഷേ എല്ലാവർക്കും ക്ഷണമില്ലാ. ഞാനും

💬 Comments

View all comments