0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

രാഹുലും മാത്യവും തൃശൂർ ഗെഡികൾ അടക്കം 10 പേർ.

മുണ്ടുടുത്ത പരിചയം ഒന്നുമില്ലെങ്കിലും സിൽവർ കര കസവ് മുണ്ടും ഇന്ദ്ര നീല സിൽക്ക് ഷിർട്ടുമാണ് എൻ്റെ വേഷം. രാഹുൽ ഒരു സിൽവർ ഷർട്ടും കറുത്ത കര കസവ് മുണ്ടുമാണ് വേഷം. രണ്ടാളും അടിപൊളി ലൂക്ക് ആയിട്ടുണ്ട്. വടം വലി മത്സരത്തിന് ഒക്കെ പങ്കെടുക്കാനായി ജീൻസും ടീഷർട്ടും ബാഗിൽ എടുത്തു വെച്ച്. എല്ലാവന്മാരും മാക്സിമം സ്റ്റൈലിൽ ആണ്.

തലേ ദിവസം തന്നെ ഹോസ്റ്റലിൻ്റെ അടുത്ത് കട നടത്തുന്ന ചേട്ടൻ്റെ വീട്ടിൽ പോളോ കുട്ടനെ കൊണ്ട് വന്നിട്ടിരുന്നു. കാരണം മുണ്ടുടുത്തു ബൈക്കിൽ പോകുന്നത് റിസ്ക് ആണ്. രാവിലെ ഞാനും രാഹുലും മാത്യുവിനെയും കൂട്ടി കാറിൽ കോളേജിലേക്ക് എത്തി. ഞങ്ങൾ എത്തിയപ്പോളേക്കും എല്ലാവരും പൂക്കളം ഇടാനുള്ള തയ്യാറെടുപ്പിൽ ആണ്.

സെറ്റ് സാരിയിൽ പെണ്ണുങ്ങളും മുണ്ടും ഷർട്ടും കുർത്തയും ഒക്കെ അണിഞ്ഞു ആണുങ്ങളും, എല്ലാവരും നല്ല സ്റ്റൈലിൽ ആണ് മുല്ലപ്പൂവുമൊക്കെ വെച്ച് പെണ്ണുങ്ങൾ നല്ല കളറായിട്ടുണ്ട്. സിമ്പിൾ ആയിട്ടുള്ള എതോ ഡിസൈനർ കസവു സാരിയിൽ അന്ന കൂടുതൽ സുന്ദരിയായി എനിക്ക് തോന്നി. അന്ന അല്പം വയറും പുക്കിളും ഒക്കെ കാണിച്ചിട്ടുണ്ട്. മനഃപൂർവം ആണോ അറിയാതെ സാരി നീങ്ങി പോയതാണോ എന്ന് പറയാൻ പറ്റില്ല അവളുടെ വെളുത്ത ആലില വയറിലേക്ക് ആണുങ്ങൾ ഇടയ്ക്കിടെ നോൽക്കുന്നുണ്ട്.

രാഹുൽ ജെന്നിയെ വിളിച്ചുകൊണ്ട് ക്യാൻ്റെനിലേക്ക് പോയി. എന്നെ വിളിച്ചെങ്കിലും ഞാനില്ല എന്ന് പറഞ്ഞു ഒഴുവായി ആരെയും മൈൻഡ് ചെയ്യാതെ ക്ലാസ്സിൻ്റെ മൂലയിൽ പോയി ഇരുന്നു. പൂക്കളം ഇടാൻ കൂടണം എന്നൊക്കെ അതിയായ ആഗ്രഹം ഉണ്ട്. പക്ഷേ ഒരു കുഴപ്പം

💬 Comments

View all comments