0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

ഉണ്ട് പോൾ എന്ന നിശ്ചൽ തലങ്ങും വിലങ്ങും ഫോട്ടോ എടുക്കുന്നുണ്ട്. പോരാത്തതിന് മിക്കവരും മൊബൈലിൽ കൂട്ടം കൂടിയും അല്ലാതെയുമൊക്ക ഫോട്ടോ എടുക്കുന്നുണ്ട്. ഞങ്ങൾ വന്നപ്പോൾ തന്നെ പോൾ ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ ഞാനും രാഹുലും പതുക്കെ മുഖം തിരിച്ചു കളഞ്ഞു. ഈ ഫോട്ടോസൊക്കെ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയിൽ കയറും. എപ്പോൾ ഫോൺ വിളിച്ചാലും ജീവ പറയുന്ന ഒരു കാര്യമാണ് ഒരു കാരണവശാലും സോഷ്യൽ മീഡിയയിൽ ഫോട്ടോസ് വരരുത് എന്ന്.

ഞാൻ ഒരു സിനിമ കാണുന്ന പോലെ ഏറ്റവും പിന്നിൽ ഇരിക്കുകയാണ്. എന്നെ കൂടാതെ ഒന്ന് രണ്ട് കാമുകി കാമുകന്മാർ മാത്രമാണ് ഡെസ്കിൽ ഇരിക്കുന്നത്.

9 മണി ആയപ്പോൾ എല്ലാവരും പൂക്കളം ഇട്ട് തുടങ്ങി. അന്ന പതിവ് പോലെ അങ്ങോട്ടും ഇങ്ങോട്ടും തുള്ളി തുള്ളി നടക്കുന്നുണ്ട്. അവളുടെ അഴക് കാണാൻ ചില സീനിയർസടക്കം പലരും ക്ലാസ്സിലേക്ക് എത്തി നോക്കി പോകുന്നുണ്ട്. പെട്ടന്ന് അന്ന എന്നെ നോക്കി. അവൾ നോക്കിയതും സാദാരണ കലിപ്പിച്ചു നോക്കാറുള്ള ഞാൻ എന്തോ നോട്ടം മാറ്റി കളഞ്ഞു.

“ഛെ ! വായി നോക്കിയിരിക്കുകയാണ് എന്ന് വിചാരിച്ചു കാണുമോ.” പെട്ടന്ന് അവൾ എൻ്റെ സീറ്റ് ലക്ഷ്യമാക്കി മുകളിലേക്ക് കയറി വന്നു. എന്നിട്ട് കളിയാക്കികൊണ്ട് പറഞ്ഞു

"എന്താ മാഷേ ഇവിടെ വായി നോക്കി ഇരിക്കാതെ വന്ന് പൂക്കളം ഇടാൻ സഹായിക്ക്. " അത് കേട്ടതും എനിക്ക് ദേഷ്യം വന്നു.

"നിൻ്റെ ഫ്രീ ആയിട്ടുള്ള വട ഷോ കാണാൻ എത്ര പേര് വരുമെന്ന് എണ്ണമെടുക്കുകയായിരുന്നു ഞാൻ " ഒരു നിമിഷം കഴിഞ്ഞാണ് അവൾക്ക് സംഭവം കത്തിയത്. മുഖം ദേഷ്യത്തിൽ

💬 Comments

View all comments