Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]
ചുവന്നു തുടുത്തു. പെട്ടന്ന് തന്നെ സാരി വലിച്ചു വയറു മറിച്ചിട്ട താഴേക്ക് തുള്ളി തുള്ളി പോയി.
“വേണ്ടായിരുന്നു അതും ഒരു പെണ്ണിനോട് പോരാത്തതിന് സ്റ്റീഫന് ഞാൻ വാക്ക് കൊടുത്തതാണെല്ലോ പറ്റിയത് പറ്റി. അപ്പുറത്തിരുന്ന കാമുകി കാമുകന്മാരായ വിബിയും വീനീതയും എന്തായാലും ഞാൻ പറഞ്ഞത് കേട്ട് കാണും. ഒരു പെണ്ണ് കേട്ട സ്ഥിതിക്ക് സംഭവം പരസ്യമാക്കും.“
ഞാൻ പതുക്കെ ക്ലാസ്സ് റൂം വിട്ടു രാഹുലിനെ തപ്പി ഇറങ്ങി. പക്ഷേ അവനെ കണ്ടില്ല. അവൻ ജെന്നിയുടെ അടുത്ത് സൊല്ലിക്കോട്ടെ എന്ന് കരുതി അവനെ വിളിക്കാൻ നിന്നില്ല. നേരെ കാർ സ്റ്റാർട്ട് ചെയ്ത് AC യിട്ടിരുന്നു. ക്ലാസ്സ് whatsapp ഗ്രുപ്പിൽ ഓണാഘോഷത്തിൻ്റെ ഫോട്ടോസ് വന്നുകൊണ്ടിരിക്കുന്നുണ്ട്. പിന്നെ എപ്പോഴോ കാറിൽ ഇരുന്നു ഞാൻ മയങ്ങി പോയി.
രാഹുലിൻ്റെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത് “ഡാ നീ എവിടെയാഡാ ഇവിടെ സദ്യ തുടങ്ങി വേഗം വാ.”
ഞാൻ ചെന്നപ്പോളേക്കും സദ്യയുടെ ആദ്യ പന്തി തുടങ്ങിയിരുന്നു. രാഹുൽ ജെന്നിയുടെ ഒപ്പം ഇരിക്കുന്നുണ്ട്. എവിടെ പോയി കിടക്കുകയായിരുന്നു എന്നർത്ഥത്തിൽ അവൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു
എല്ലാവര്ക്കും പേപ്പർ വിരിച്ചു നിര നിരയായി നിലത്താണ് ഇരിപ്പിടം. ഡയറക്ടർ മാം ടീച്ചിങ്ങ് സ്റ്റാഫ് അടക്കം എല്ലാവരും നിലത്തു തന്നെയാണ് ഇരിക്കുന്നത്. ക്യാൻറ്റിൻ നടത്തിപ്പുകാർ ഓടി നടന്നു വിളമ്പുന്നുണ്ട് മാത്യു അടക്കം ക്ലാസ്സിൽ തന്നെ ഉള്ള മൂന്നാലു പേർ വിളമ്പാൻ സഹായിക്കുന്നുണ്ട്. ഇരിക്കാൻ സ്ഥലമൊന്നും ബാക്കി ഇല്ല പുറത്തേക്കിറങ്ങി നിൽക്കാം എന്ന് വിചാരിച്ചപ്പോളേക്കും മാത്യു അവിയലിൻ്റെ പാത്രം വിളമ്പാനായി എൻ്റെ കയ്യിലോട്ട് തന്നു. സദ്യ വിളംബി പരിചയമില്ലെങ്കിലും ഞാനും
💬 Comments
View all comments