0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

വല്ലതും വേണേൽ പറഞ്ഞാൽ മതി. ഡ്രൈവർ വാങ്ങി തരും” ഡയറക്ടർ മാം ഒന്നും തന്നെ അപ്പച്ചിയുടെ അടുത്ത് പറഞ്ഞിട്ടില്ല എന്നവൾക്ക് മനസ്സിലായി .

"തലവേദനായ അപ്പച്ചി ഇപ്പോൾ കുറവുണ്ട്. എന്നലും ഞാൻ വീട്ടിൽ പോകുകയാണ്.”

“ശരി മോളെ വീട്ടിൽ എത്തിയിട്ട് വിളിക്ക്”

“ശരി അപ്പച്ചി പിന്നെ ഹാപ്പി ഓണം."

മാത്യവും സുമേഷും ടോണിയും ദീപുവും ഒക്കെ ഞങ്ങളുടെ കാർ ക്യാമ്പസ്സിലേക്ക് തിരിച്ചു വരുന്നത് കണ്ടതും അടുത്തേക്ക് ഓടി വന്നു. മാത്യു എൻ്റെ തോളിൽ കൈ വെച്ചൊന്നു ആശ്വസിപ്പിച്ചു.

ടോണിയും ദീപുവും രാഹുലിനെ മാറ്റി നിർത്തി എന്തോ സംസാരിക്കുന്നുണ്ട്. അന്ന അവളുടെ അപ്പച്ചി അയച്ച കാറിൽ കയറി പോയെന്നു സുമേഷ് മടിച്ചു മടിച്ചു പറഞ്ഞു.

വടം വലി മത്സരം തുടങ്ങാനായി വേഗം വാ രമേഷ് ഓടി വന്നു പറഞ്ഞു, എന്നെയും കൂട്ടി വടം വലി നടക്കുന്നിടത്തേക്ക് പോയി. എൻ്റെയും രാഹുലിൻ്റെയും മുഖ ഭാവം കണ്ടിട്ടാണ് എന്ന് തോന്നുന്നു ഞങ്ങളുടെ ബാച്ചിലെ ആരും ഒന്നും ചോദിച്ചുമില്ല. പെണ്ണുങ്ങളൊക്കെ പേടിച്ചു വഴി മാറി നടക്കുകയാണ്. ചില സീനിയർസിൻ്റെ മുഖത്തൊക്കെ പുച്ഛ ചിരി ഉണ്ട്. മൊത്തം സീനിയർസ് അടക്കം 4 ടീം. നറുക്കിട്ടാണ് ആദ്യ റൗണ്ടിൽ എതിരാളിയെ നിശ്ചയിക്കുന്നത് . ജയിക്കുന്നവർ തമ്മിൽ ഫൈനൽ. ആദ്യ മത്സരം തന്നെ സീനിയർസുമായി അതും രാഹുലുവുമായി ഹോസ്റ്റലിൽ കോർത്ത അരുണും കൂട്ടരും

ചിലരൊക്കെ മുണ്ട് മാറ്റി ഷോർട്കസൊക്കെ ഇട്ടു റെഡിയായിട്ടാണ് നിൽക്കുന്നത്.

"ഡാ ഞാനും ഉണ്ട്." എന്ന് പറഞ്ഞു അർജുൻ ഇറങ്ങി

മുണ്ടൊന്നും മാറ്റാൻ നിന്നില്ല മടക്കി കുത്തി. ഇനി അഴിഞ്ഞു പോയാൽ എന്തു. നേരേ

💬 Comments

View all comments