0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

മാം ഒരു ന്യായീകരണം ഇറക്കി

“മാം എന്താണ് ഈ പറയുന്നത് കോളേജിനെ സംബന്ധിച്ചു ഇവരാണ് ജൂനിയർസ് അവരു സീനിയർസും അത് കൊണ്ട് അവരുടെ പേരിൽ സ്ട്രിക്ട് ആക്ഷൻ എടുക്കണം.” ജേക്കബ് അച്ചായൻ ഉച്ചത്തത്തിൽ തന്നെ പറഞ്ഞു.

“ഡാ നീയും രാഹുലും കൂടി ഒരു പരാതി അങ്ങോട്ട് എഴുതി കൊടുത്താട്ടെ മാഡം വേണ്ട നടപടികൾ എടുത്തോളും”

"വാദി പ്രതി ആയി എന്നും സംഭവം കൈ വിട്ടു പോയി എന്നും അവർക്കു മനസ്സിലായി. റാഗിങ്ങ് കംപ്ലൈൻ്റെ വന്നാൽ കോളേജിൻ്റെ മാനം കപ്പൽ കയറും കൂടാതെ ഫൈനൽ ഇയർ സ്റ്റുഡന്റസ് സസ്പെന്ഷൻ വാങ്ങിയാൽ റിസൾട്ടിനെ തന്നെ ബാധിക്കും" ഡയറക്ടർ മാമിൻ്റെ മുഖം വിളറി വെളുത്തു.

ഇത് മനസിലാക്കിയ ഞാൻ പറഞ്ഞു “പുറത്തു വെച് നടന്ന സംഭവം ആയതു കൊണ്ട് ഞങ്ങൾക്ക് പരാതി ഇല്ല”

"അപ്പൊ ഇവനും ഇവൻ്റെ കൂട്ടുകാരനും ക്ലാസ്സിൽ കയറുകയല്ലേ" അച്ചായൻ ഒരു തീരുമാനം പോലെ അങ്ങ് പറഞ്ഞു.

അതോടെ മീര മാം രാഹുലിനെയും വിളിച്ച ക്ലാസ്സിൽ കയറി കൊള്ളാൻ എന്നോട് പറഞ്ഞു, ഞാൻ ഒരു താങ്ക്‌സും പറഞ്ഞു അവിടന്ന് ഇറങ്ങി.

ഞങ്ങൾ നേരെ ക്യാന്റീനിൽ ചെന്ന് രാഹുലിൻ്റെ അടുത്ത നടന്ന കാര്യങ്ങൾ പറഞ്ഞു. അവന് വലിയ സന്തോഷമായി.

ജേക്കബ് അച്ചായൻ ഒരു ചായയും കുടിച്ചിട്ട് ഞങ്ങളൊടു യാത്ര പറഞ്ഞിറങ്ങി.

ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് ചെന്നതും എല്ലാവരും ഞെട്ടി. ക്ലാസ്സെടുത്തുകൊണ്ടിരുന്ന ബീന മാം കയറി ഇരുന്നോളാൻ പറഞ്ഞതും ഒരു ചെറു ചിരിയോടെ ഞങ്ങൾ ബാക്കിലെ നിരയിലേക്ക് പോയി. ഞങ്ങളെ കണ്ടതും അന്നയുടെ മുഖത്തു കോപം ഇരച്ചു വന്നു. ഇത്രയും പെട്ടന്ന്

💬 Comments

View all comments