Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]
ടെക്നിക്കൽ ടീമിനോട് പറഞ്ഞു.
പിന്നെ അർജ്ജുനും രാഹുലിനും സോഷ്യൽ മീഡിയ എക്സ്പോക്സ്ർ ഉണ്ടോ എന്ന് എപ്പോഴും വിലയിരുത്തണം, ജീവ സർ ഫോട്ടോക്കൊന്നും പോയി നിന്ന് കൊടുക്കരുത് എന്ന് അവരോട് പറഞ്ഞിട്ടുണ്ട്. എങ്കിലും നമ്മളുടെ ടീം സോഷ്യൽ മീഡിയാസ് വാച്ച് ചെയ്യണം. മീറ്റിംഗ് കഴിഞ്ഞതും അരുൺ ജീവയെ വിളിച്ചു നടന്ന കാര്യങ്ങളും തീരുമാനങ്ങളും അറിയിച്ചു.
തിങ്കളഴ്ച്ച രാവിലെ ആദ്യ പീരീഡ് കഴിഞ്ഞതും ബീന മിസ്സ് എന്നോടും രാഹുലിനോടും അവരെ ഒന്ന് വന്നു കാണാൻ ആവശ്യപ്പെട്ടു. ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയപ്പോൾ മിസ്സ് പുറത്തു തന്നെ ഞങ്ങൾക്കായി വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ടായിരുന്നു. cctv കവറേജ് ഇല്ലാത്ത ഭാഗത്താണ് അവർ നിന്നിരുന്നത്. "നിങ്ങളെ രണ്ടാളുടെയും ഇൻ്റെർണൽ മാർക്ക് സ്ട്രിക്ട ആയിട്ടു പിടിക്കാൻ ഡയറക്ടർ മാം സ്റ്റാഫ്ഫിൻ്റെ അടുത്ത നിർദേശിച്ചിട്ടുണ്ട് അത് കൊണ്ട് നിങ്ങൾ നല്ല പോലെ ശ്രദ്ധിക്കണം" അത് പറഞ്ഞിട്ട് അവര് വേഗം തന്നെ നടന്നു പോയി.
രാഹുലും ഞാനും തിരിച്ചു ക്ലാസ്സിൽ കയറിയപ്പോൾ അവിടെ അതിനേക്കാൾ വലിയ സീൻ ആണ്. ക്ലാസ്സിൽ അകെ നിശബ്ദത. തിരുവല്ലക്കാരൻ ഫിലിപ്പ് അച്ചായൻ അന്നയുടെ മുന്നിൽ മുട്ടിൽ നിന്ന് ചുവന്ന റോസാ പൂക്കളുടെ ഒരു ബൊക്കെ കൊടുത്തു പ്രൊപ്പോസ് ചെയുന്നു. എല്ലാവരും അത് കണ്ട് ഞെട്ടി നിൽക്കുന്നു. ഫിലിപ്പിൻ്റെ കാര്യം തീരുമാനം ആകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ആ സീൻ കണ്ട് ഞാൻ അറിയാതെ ചിരിച്ചു പോയി, കൂടെ രാഹുലും ചിരിച്ചു. പൊട്ടി ചിരി ഒന്നുമല്ലായിരുന്നെങ്കിലും എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്ക് ആയി. അന്ന എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. എന്നിട്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അവൾ ഫിലിപ്പിനെ നോക്കി പറഞ്ഞു "സോറി ഫിലിപ്പ്, ഞാൻ ആൾറെഡി എൻഗേജ്‌ഡ് ആണ് " അതിൽ അവൾ ശരിക്കും സ്കോർ ചെയ്തു.
ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച ക്ലാസ് നിരാശയിൽ ആഴ്ന്നു. ഫിലിപ്പ് ഒരു വളിച്ച ചിരിയും പാസ്സാക്കിയിട്ടു അവൻ്റെ ഇരുപ്പിടത്തിലേക്ക് തിരിച്ചു പോയി. അവൻ പോയതും അവൾ എന്നെ വീണ്ടും കലിപ്പിച്ചു നോക്കി. ഞാനും രാഹുലും മൈൻഡ് ചെയ്യാതെ ഞങ്ങളുടെ സീറ്റിലേക്ക് പോയി. പിന്നെ പതിവ് പോലെ ക്ലാസും
💬 Comments
View all comments