Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]
ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കലിപ്പിക്കൽ തുടർന്ന്. ദിവസവും ഇത് തന്നെ.
പക്ഷേ വെള്ളിയാഴ്ച്ച അന്ന എനിക്കിട്ടു തിരിച്ചു പണി തന്നു. പക്ഷേ പണി കിട്ടിയത് രാഹുലിൻ്റെ റൂം മേറ്റ് ദീപുവിനാണ്. ഉച്ചക്ക് ലഞ്ച് ബ്രേക്കിനായി ബെൽ അടിച്ചതും ഞാനും രാഹുലും രാഹുലിൻ്റെ റൂം മേറ്റ്സ് ദീപുവും രമേഷും പതിവ് പോലെ ഏറ്റവും പിൻ നിരയിൽ നിന്ന് നടുക്കുള്ള വഴിയിലൂടെ മുന്നെലേക്ക് നീങ്ങി. അന്ന് പതിവ് സീറ്റിൽ നിന്ന് മാറി നടുക്കുള്ള ഇടനാഴിയോട് ചേർന്നുള്ള ഒരു കസേരയിൽ ആണ് അന്ന ഇരുന്നത്. ബെൽ അടിച്ചതും അവൾ തിരിഞ്ഞു നിന്ന് കൂട്ടുകാരി അമൃതയുടെ അടുത്ത് എന്തൊസംസാരിച്ചു തുടങ്ങി. ഭാഗ്യം തിരു മോന്ത കാണേണ്ടെല്ലോ. ഞാൻ മനസ്സിൽ കരുതി.
ഞാനും രാഹുലും അന്നയുടെ സീറ്റ് ഇരിക്കുന്ന നിര കിടന്നതും പെട്ടന്ന അവൾ ബാക്കിലേക്കെ തിരിഞ്ഞു പോലും നോക്കാതെ നിന്ന നില്പിൽ പിന്നോട്ട് നീങ്ങി. ഞങ്ങൾക്ക് പിന്നിൽ വന്ന ദീപുവിൻ്റെ ദേഹത്തേക്ക് ആണ് അവൾ ചെന്ന് കയറിയത്, കൂട്ടി ഇടിച്ചതും അതേ സ്പീഡിൽ അവൾ തിരിഞ്ഞു കൈ വീശി ദീപുവിൻ്റെ മുഖത്തടിച്ചുകൊണ്ട് ആക്രോശിച്ചു. " ചന്തിക്ക് കയറി പിടിക്കുന്നോടാ പട്ടി "
അവളുടെ ആക്രോശം കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. ക്ലാസ്സ് മൊത്തം നിശബ്ദമായി. മുഖത്തു അടി കിട്ടിയ ദീപു തരിച്ചു നിൽക്കുകയാണ്. പക്ഷേ അവൻ്റെ കൂടെ ഉണ്ടായിരുന്ന രമേഷ് പെട്ടന്ന് തന്നെ പ്രതീകരിച്ചു. "തിരിഞ്ഞു നോക്കാതെ ഇങ്ങോട്ട് കയറി വന്നിട്ട് ആണുങ്ങളുടെ മുഖത്തടിക്കുന്നോ കൂത്തച്ചി മോളെ" ഇത് പറഞ്ഞു കൊണ്ട് രമേഷ് അവളുടെ മുഖം ലക്ഷ്യമാക്കി കൈ വീശി.
പക്ഷേ അടി വീണില്ല. അവൾ ഭംഗിയായി ഇടത്തെ കൈ കൊണ്ട് ബ്ലോക്ക് ചെയ്തു എന്ന് മാത്രമല്ല വലതു കൈ കൊണ്ട് രമേഷിനെ പിന്നോട്ട് ശക്തമായി തള്ളി.
കൂടുതൽ കോപത്തിലായ രമേഷ് അന്നയെ ചവിട്ടാൻ തുടങ്ങിയപ്പോളേക്കും ദീപു തന്നെ രമേഷിനെ വട്ടം പിടിച്ചു ചെവിയിൽ എന്തോ പറഞ്ഞു. അതോടെ രമേഷ് അടങ്ങി.
പിന്നെ ഇരുകൂട്ടരും തർക്കമായി അന്ന ഇങ്ങോട്ട് വന്ന് കയറിതാണ് എന്ന് ദീപു ഉറപ്പിച്ചു പറഞ്ഞു. പക്ഷെ അന്നയും അവളുടെ
💬 Comments
View all comments