0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 229

കൂട്ടുകാരികളും വിട്ടുകൊടുക്കാൻ റെഡി അല്ല. ഞാനും രാഹുലുമാണെങ്കിൽ സംഭവം ശരിക്കു കണ്ടിട്ടില്ല. മിന്നായം പോലെ അന്ന പിന്നിലോട്ട് വന്നതായി എനിക്ക് തോന്നി. പക്ഷേ ശരിക്കും കാണാതെ എങ്ങനെ ഇടപെടും. പിന്നെ ഞാൻ ഇടപെട്ടാൽ സംഭവം കൂടുതൽ വഷളാവാൻ ചാൻസ് ഉണ്ട് രാഹുലിൻ്റെ അവസ്ഥയും അത് തന്നെ. റൂം മേറ്റ്സിനു വേണ്ടി അവന് ഇടപെടണം എന്നുണ്ട് പക്ഷേ കാണാത്ത സംഭവത്തിൽ എന്തു പറയും?

പക്ഷേ പെട്ടന്ന് പിന്നിൽ നിന്ന് മാത്യു മുന്നോട്ട് വന്ന് ശാന്തമായി പറഞ്ഞു. "ഞാൻ വ്യക്തമായി കണ്ടതാണ്, അന്നയാണ് ചിരിച്ചു കൊണ്ട് പിന്നെലേക്ക് നീങ്ങിയതും ദീപുവുമായി കൂട്ടി മുട്ടിയതും"

പിന്നെ അവൾ ഒന്നും മിണ്ടിയില്ല എന്നെ ഒന്ന് ദേഷ്യത്തിൽ നോക്കി. എന്നിട്ടു പെട്ടന്ന് തന്നെ ദീപുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു "I am sorry Deepu താൻ പെട്ടന്ന് എന്നെ തെറ്റായ രീതിയിൽ സ്പർശിച്ചെന്നു കരുതി. I am extremely sorry Deepu”

“Its Ok Anna” ദീപു മനസ്സില്ല മനസ്സോടെ പറഞ്ഞു എന്നിട്ട് രമേഷിനെയും കൂട്ടി ആരെയും മൈൻഡ് ചെയ്യാതെ ക്ലാസ്സിൻ്റെ വെളിയിലേക്ക് ഇറങ്ങി.

ഞങ്ങൾ ഇടപെടാത്തത് കൊണ്ടാണെന്നു തോന്നുന്നു ഞങ്ങളെ മുഖത്തു പോലും നോക്കാതെ ആണ് അവർ പോയത്. ഞാനും രാഹുലും വേഗം അവർക്കു പിന്നാലെ പോയി ക്യാന്റീനിൽ അവർക്കൊപ്പം ഇരുന്നു. രമേഷ് നല്ല ദേഷ്യത്തിൽ ആണ്. ദീപുവിൻ്റെ മുഖത്തു വിഷമം വ്യക്തമാണ്. ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു അനുഭവം

“ഡാ മച്ചാന്മാരെ ഞങ്ങൾ കാണാത്ത സംഭവം ആയതു കൊണ്ടാണ് ഒന്നും പറയാതിരുന്നത്.പിന്നെ പെട്ടന്നങ്ങോട്ട് പ്രതീകരിക്കാൻ പറ്റിയില്ല" രാഹുൽ ഞങ്ങളുടെ ഭാഗം ന്യായികരിക്കാനായി പറഞ്ഞു

"അത് സാരമില്ലെടാ" ദീപു ഞങ്ങളോടെ പറഞ്ഞു. രമേഷ് ഒന്നും തന്നെ പറഞ്ഞില്ല. അവൻ്റെ ദേഷ്യം മുഴുവനായി മാറിയിട്ടില്ല

അപ്പോഴേക്കും സൂര്യയെയും പ്രീതിയും അങ്ങോട്ടേക്ക് വന്നു. അവര് വന്ന് രണ്ടു ചെളി ഒക്കെ പറഞ്ഞതോടെ ചിരിയും കളിയുമൊക്കെ ആയി.

ഞാൻ രാഹുലിനോട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു അവനെയും കൂട്ടി പുറത്തിറങ്ങി.

“ഡാ, ഇത് എനിക്കിട്ടുള്ള പണി ആയിരുന്നു അവളുടെ ടൈമിംഗ് തെറ്റിയത് ആണ്.

💬 Comments

View all comments