Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]
എന്നെ കുടുക്കാൻ ആണ് അവൾ പിന്നിലോട്ട് നീങ്ങിയത്. നമ്മൾ വന്നപ്പോൾ ആ അമൃത എന്ധെങ്കിലും അടയാളം കൊടുത്തു കാണണം. പക്ഷേ എൻ്റെ ഭാഗ്യത്തിന് ഞാൻ രക്ഷപെട്ടു. തൊലി ഉരിഞ്ഞു പോകുന്ന കേസല്ലേ. “
“പിന്നെ നീ ഒരു കാര്യം ശ്രദ്ധിച്ചോ അവൾ എന്തു അടിപൊളി ആയിട്ടാണ് അഭിനയിച്ചത്. സാഹചര്യം അനുകൂലം അല്ല എന്ന് കണ്ടപ്പോളേക്കും സോറി പറഞ്ഞു അവസാനിപ്പിച്ച് അല്ലെങ്കിൽ അവളുടെ സ്വഭാവം വെച്ച് ഡയറക്ടർ മാമിൻ്റെ അടുത്തേക്ക് ഓടേണ്ടതാണ്. “
“എനിക്കും തോന്നുന്നട. എന്തായാലും നീ ഒന്ന് സൂക്ഷിച്ചോ. അവൾ പൂഴിക്കടകൻ പ്രയോഗിക്കാൻ മടിക്കാത്തവൾ ആണ്. പോരാത്തതിന് കരാട്ടെയും അറിയാം, ആ രമേഷിൻ്റെ ആടി പെട്ടന്നു ബ്ലോക്ക് ചെയ്‌തു എന്ന് മാത്രമല്ല തിരിച്ചു അറ്റാക്കും ചെയ്തു.”
ക്ലാസ്സ് കഴിഞ്ഞതും രമേഷും ദീപുവും കൂടി നേരേ ഒരു ഓട്ടോ വിളിച്ചു ബാറിലേക്ക് വിട്ടു, അവിടെ ചെന്നതും രണ്ടു ലാർജ് ഓർഡർ ചെയ്തു “നീ എന്താടാ അവൾ സോറി പറഞ്ഞതും അത് തൊണ്ട തൊടാതെ വിഴുങ്ങിയത് ?" രമേഷ് ദീപുവിനോടെ ദേഷ്യത്തോടെ ചോദിച്ചു.
“നീ അവളെ തല്ലിയിട്ട് എന്തായി. അവൾക്ക് കരട്ടെയോ കുങ്ഫുവോ എന്തോ അറിയാം.”
“അത് ശരിയാ അവൾ ബ്ലോക്ക് ചെയ്തപ്പോൾ എൻ്റെ കൈയ്ക്ക് ചെറിയ വേദന എടുത്തു”
“ഞാൻ നിന്നെ പിടിച്ചില്ലെങ്കിൽ നിന്നെ അവൾ പഞ്ഞിക്കിട്ടനെ.” അത് കേട്ടതും രമേഷ് അവൻ്റെ പെഗ് വായിലോട്ട് കമിഴ്ത്തി
“ഡാ അവൾക്കിട്ട് നമ്മൾ പണിയും. പക്ഷേ നമ്മളാണെന്ന് ആരും അറിയരുത്. അവളുടെ തന്തക്ക് നല്ല പിടിപാടുണ്ട് . അത് കൊണ്ട് ബുദ്ധി ഉപയോഗിച്ചു വേണം പണി കൊടുക്കാൻ. അത് വരെ കാത്തിരിക്കാം അതിനുള്ള അവസരം വരും. രണ്ട് കൊല്ലത്തിനടുത്തുണ്ടല്ലോ"
ആ അർജുന് ഉള്ളതായിരുന്നു കിട്ടിയത് എനിക്കാണ് എന്ന് മാത്രം“
“അവനും രാഹുലും പ്രതീകരിച്ചില്ലെല്ലോ? എനിക്കവരെ കുറിച്ചുള്ള ഇമ്പ്രെഷൻ ഒക്കെ പോയി " രമേഷ് അവൻ്റെ നീരസം പ്രകടമാക്കി
“എന്തായാലും മാനം പോയി. പെണ്ണ് പിടിയൻ എന്ന പേര് വീഴാതിരുന്നാൽ മതിയായിരുന്നു" രണ്ടു പെഗ് കൂടി അടിച്ചിട്ട് ഒരു ഓട്ട വിളിച്ചു ഹോസ്റ്റലിലേക്ക് പോയി
പക്ഷേ ദീപുവിന് ആ പേര് വീഴുകയും
💬 Comments
View all comments