0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 231

ചെയ്‌തു. ഹോസ്റ്റലിൽ ഉള്ളവർ തമാശയായിട്ടാണ് അവനെ ആദ്യം വിളിച്ചു തുടങ്ങിത്. അവനോട് കമ്പനികാരായ പെണ്ണുങ്ങൾ വിളിച്ചു തുടങ്ങി. എന്തിനേറെ എന്തിന് രമേഷ് വരെ അവനെ പെണ്ണുപിടിയൻ എന്നാണ് വിളിക്കുന്നത്. അങ്ങനെ 'പെണ്ണുപിടിയൻ' എന്നത് ദീപുവിൻ്റെ ഇരട്ട പേരായി മാറി. പക്ഷേ ക്ളാസ്സിലെ ചില പെൺപിള്ളേരും സീനിയസും എല്ലാം അവൻ ശരിക്കും പെണ്ണുപിടിയൻ ആണെന്നാണ് കരുതിയത്.

വൈകിട്ട് ലേഡീസ് ഹോസ്റ്റലിൽ അന്നയുടെ റൂമിൽ “ഡി അമൃതേ നിൻ്റെ ടൈമിംഗ് തെറ്റി പോയി വെറുതെ ആ ദീപുവിനെ തല്ലേണ്ടി വന്നു.“

“സോറി ഡി അത് പിന്നെ അർജുനും രാഹുലും അത്ര പെട്ടന്ന് നിന്നെ കടന്നു പോകും എന്ന് വിചാരിച്ചില്ല.”

“എന്തായാലും പറ്റിയത് പറ്റി.”

“ഒരു കാര്യം ശ്രദ്ധിച്ചോ അന്നേ… ഈ വിഷയത്തിൽ അവനു പ്രതീകരിക്കാൻ സാധിച്ചില്ല”

“എന്തായാലും ഞാൻ അവനിട്ട് പണി കൊടുക്കും.” അന്ന സ്വയം പറഞ്ഞു.

തൻ്റെ ശത്രുക്കളെ കുറിച്ച് കൂടുതൽ അറിയാനായി അന്ന ഫേസ്ബുക്കിൽ കയറി അർജുനെയും രാഹുലിനെയും തപ്പി. ആദ്യം അവൾക്ക് അവരെ തപ്പി കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. പിന്നെ സുമേഷിൻ്റെ ഫ്രണ്ട് ലിസ്റ്റിൽ നോക്കിയപ്പോൾ രണ്ടാളും അതിൽ ഉണ്ട്. പക്ഷേ രണ്ടു പേരുടെയും പ്രൊഫൈൽ ലോക്കഡ്‌ ആണ്. അർജുൻ ആണെങ്കിൽ പ്രൊഫൈൽ ഫോട്ടോ പോലും ഇട്ടിട്ടില്ല.

“ഒരു പ്രൊഫൈൽ പിക്ക് പോലും ഇടാത്ത ഇവനൊക്കെ ഏത് യുഗത്തിലാണോ ജീവിക്കുന്നത്?” അന്ന സ്വയം പറഞ്ഞു

അടുത്ത ദിവസം ക്ലാസ്സിൽ വന്നതും ദീപുവിന് എല്ലാവരും കാൺകെ അന്ന വലിയ ഒരു ചോക്കോളേറ്റും ഒരു സോറി കാർഡും കൊടുത്തു. എന്നിട്ട് ദീപുവിനെയും രമേഷിനെയും നല്ല പോലെ ചിരിച്ചു കാണിച്ചു. "നല്ല അഭിനയം" ഞാൻ മനസ്സിൽ കരുതി.

ആ ആഴ്ച വേറെ ഒരു വ്യത്യസം കൂടി ഉണ്ടായി അന്ന തിരിഞ്ഞിരുന്നുള്ള കലിപ്പിക്കൽ നിർത്തി. “എന്തു പറ്റിയോ ആവൊ ഇവളെങ്ങാനും ഇനി നന്നായോ?”

ഞങ്ങൾ തമ്മിലുള്ള കലിപ്പ് നോട്ടം തീർന്നതോടെ മിക്ക ക്ളാസ്സുകളിലും എനിക്ക് ഉറക്കം വന്നു തുടങ്ങി. അതോടുകൂടി ആ നഗ്‌ന സത്യം ഞാൻ മനസ്സിലാക്കി ക്ലാസ്സിൽ ഇത്രയും നാൾ ഉറങ്ങാതിരുന്നത് അവളോടുള്ള കലിപ്പ് കാരണം ആണെന്ന്.

അരുൺ സാറിൻ്റെ എക്കണോമിക്സ്

💬 Comments

View all comments