0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 232

ക്ലാസും പിന്നെ അഡ്വക്കേറ്റ് ശ്രീരാം സാറിൻ്റെ ബിസിനസ്സ് ലോയും ആണ് ഏറ്റവും ബെസ്‌റ്റ് ഉറക്ക ഗുളികകൾ. ഐ.ഐ.എം മിലെ പോലെ ക്ലാസ്സിൽ ഇൻറ്ററാക്ഷൻ ഒന്നുമില്ല അതാണ് മെയിൻ പ്രശനം. പിന്നെ എല്ലാം ഒരു വട്ടം പഠിച്ച വിഷയങ്ങൾ അതിൻ്റെ വിരസതയും ഉണ്ട്. പിന്നെ ഗുണം എന്താണ് എന്ന് വെച്ചാൽ ഉറങ്ങിയാലും ടീച്ചർസ് ഒന്നും പറയില്ല. എഞ്ചിനീയറിംഗ് ക്ലാസ്സിൽ ഒക്കെ ഉറങ്ങിയതിന് മാത്രം എന്നെ എത്ര തവണ പുറത്താക്കിയിരുന്നു.

അതേ ജിമ്മി ഹോസ്പിറ്റലിൽ നിന്നിറങ്ങിയതും അവൻ്റെ ഒരു കൂട്ടുകാരൻ വഴി മട്ടാഞ്ചേരിയിൽ ഉള്ള കരി സാബു എന്നൊരു ക്വോറ്റേഷൻ ടീമിനെ വിളിച്ചു. “രണ്ടു പേരുടെ കൈ തല്ലി ഒടിക്കണം എത്രയാണ് റേറ്റ്.”

“ഒരാൾക്ക് 25000 രൂപ കേസ് ആയാൽ അഡിഷണൽ ക്യാഷ് തരണം."

“ശരി സമ്മതിച്ചു “

“ക്യാഷും ഫോട്ടോ അടക്കമുള്ള ഡീറ്റൈൽസും ഹോട്ടൽ സുറുമിയിലെ സലീം ഭായിയെ ഏൽപ്പിച്ചേരെ. എന്നിട്ട് എന്നെ വിളിച്ചു പറ. 2 ആഴ്ചക്കുള്ളിൽ സംഭവം നടത്തിയിരിക്കും”

“ഒക്കെ ശരി ചേട്ടാ ഞാൻ ഡീറ്റെയിൽസ് കൈമാറിയിട്ട് ഒന്നുകൂടി വിളിക്കാം.”

അവൻ എന്നിട്ട് അപ്പൻ്റെ മാനേജറിനെ വിളിച്ചു 50000 രൂപ എത്തിക്കാൻ പറഞ്ഞു. എന്നിട്ട് അവൻ്റെ ഒരു കൂട്ടുകാരനെ ഫോണിൽ വിളിച്ചു.

“ഡാ, എനിക്കിട്ട് പണി തന്ന ആ എം.ബി.എ ഫസ്റ്റ് ഇയർ ഉള്ള അർജ്ജുൻ്റെയും രാഹുലിൻ്റെയും പിന്തുടർന്നു അവർ അറിയാതെ നല്ല കുറച്ചു ഫോട്ടോസ് എടുക്കണം. എന്നിട്ട് എൻ്റെ പക്കൽ എത്തിക്കണം.” അന്ന് വൈകിട്ട് തന്നെ ജിമ്മിയുടെ കൂട്ടുകാരൻ ഫോട്ടോസ് ഒരു പെൻഡ്രൈവിൽ ആക്കി ജിമ്മുടെ അടുത്തു എത്തിച്ചു. ജിമ്മി അവൻ്റെ കൈയിൽ തന്നെ പണവും പെൻഡ്രൈവും കരി സാബു പറഞ്ഞ സലിം ഭായിയുടെ കൈയിൽ കൊടുത്തേൽപ്പിക്കാൻ പറഞ്ഞു വിട്ടു.

ജിമ്മിയുടെ ഫോൺ സംഭാഷണങ്ങൾ ഒക്കെ അരുണിൻ്റെ ടെക്നിക്കൽ ടീം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. അവർ ഉടനെ തന്നെ അരുണിനെ വിവരം അറിയിച്ചു. ഉടനെ തന്നെ ഓഫീസിൽ ടീം മീറ്റ് ഫിക്സ് ചെയ്തു അരുണും സെൽവനും പിന്നെ കോബ്ര ഹിറ്റ് ടീം അംഗങ്ങളായ റിഷിയും ഹരിയും. ആദ്യം എല്ലാവരും ജിമ്മിയും സാബുവും തമ്മിലുള്ള റെക്കോർഡ് ചെയ്ത ഫോൺ

💬 Comments

View all comments