Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]
സംഭാഷണം കേട്ട്. ഇനി ഏതു ലെവലിൽ ആരും അറിയാതെ ഈ threat അവസാനിപ്പിക്കണം എന്നവർ ഡിസ്‌ക്കസ്സ് ചെയ്തു. ജിമ്മിയെ നേരിട്ട് ഡീൽ ചെയ്താൽ ഇവരുടെ സാന്നിദ്യം പലരുമറിയാൻ സാധ്യതയുണ്ട്. മാത്രമല്ല കോളേജ് വിദ്യാർത്ഥി എന്ന പരിഗണന കൂടി അവന് കൊടുക്കാൻ തീരുമാനിച്ചു അത് കൊണ്ട് സാബുവിനെ ഡീൽ ചെയ്യാൻ തീരുമാനമായി.
അരുൺ ലോക്കൽ ഐ.ബി ഓഫീസർ രഞ്ജിത് കുമാറിനെ വിളിച്ചു. IB യിൽ തന്നെ ഉള്ള ത്രിസൂൽ ഓഫീസറെയാണ് ജീവയുടെ റിക്വസ്റ്റ് പ്രകാരം കൊച്ചിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമേ അരുൺ തൻ്റെ ഐഡൻ്റെഫിക്കേഷൻ കോഡ് പറഞ്ഞിട്ട് അവരുടെ ആവിശ്യം അറിയിച്ചു. സാബുവിൻ്റെ കൂട്ടാളികളെയും കുറിച്ചുള്ള സകല വിവരങ്ങളും ലോക്കൽ പോലീസിൽ നിന്ന് പെട്ടന്ന് തന്നെ കളക്ട ചെയ്തു തരണം. രഞ്ജിത് കുമാർ പെട്ടന്ന് തന്നെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യുറോയിൽ നിന്നും ലോക്കൽ സ്റ്റേഷനിൽ നിന്നും വിവരങ്ങൾ കളക്ട ചെയ്ത ഇ മെയിലിൽ അരുണിൻ്റെ ടീമിന് അയച്ചു കൊടുത്തു.
വിവരങ്ങൾ കിട്ടിയ ഉടനെ തന്നെ അവർ നാലു പേരും ടാർഗറ്റ് പ്രൊഫൈലിങ് നടത്തി. സാബുവും കൂട്ടുകാരും ഡ്രഗ് അഡിക്ടസ് ആണ്. മയക്കുമരുന്നിനും കഞ്ചാവിനും വേണ്ടി പിടിച്ചു പറി മുതൽ ക്വോറ്റേഷൻ പണി വരെ ആണ് മെയിൻ പരിപാടി. നാല് പേരും രാത്രി 10 മണിയോടെ സാബുവിൻ്റെ കൂട്ടാളികളും കൂടാറുള്ള പഴയ ബിഎൽഡിങ്ങിലേക്ക് എത്തി. ചുറ്റുമൊന്നു നീരീക്ഷിച്ചിട്ട് നേരെ അകത്തേക്ക് കയറി.
സാബുവും കൂട്ടരും 50000 രൂപയുടെ വർക്ക് കിട്ടിയതിൻ്റെ ആഘോഷത്തിൽ ആണ്. ഒന്ന് രണ്ടു ഷോട്ട് പൗഡർ വലിച്ചു കയറ്റിയിട്ടുണ്ട്.
“ഇതിൽ ആരാണ് സാബു?” അകത്തു കയറിയതും അരുൺ ചോദിച്ചു
സംഭവം പന്തിയല്ല എന്ന് തോന്നിയ അവൻ്റെ കൂട്ടാളികൾ ഒരു അക്രമം പ്രതീക്ഷിച്ചു ടൂൾസ് ഒക്കെ എടുത്തു കൈയിൽ പിടിച്ചിട്ടുണ്ട് “ഞാനാടാ സാബു എന്തിനാണ് നിങ്ങൾ ഇങ്ങോട്ടേക്ക് വന്നത്.?” സാബു എണിറ്റു നിന്ന് ചോദിച്ചു.
“ഇന്ന് കിട്ടിയ വർക്ക് മറക്കണം. പിന്നെ ആ ഫോട്ടോസ് തിരിച്ചേല്പിക്കണം,കൂടുതൽ പണം തരാം.”
“നീയൊക്കെ ആരാണെങ്കിലും ശരി സാബു ഒരു വർക്ക് പിടിച്ചാൽ അത് തീർത്തിരിക്കും.” സാബു ആവേശത്തോടെ പറഞ്ഞു.
പിന്നെ എല്ലാം
💬 Comments
View all comments