Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
അല്ലേ. അത് കൊണ്ട് താൻ ഒന്ന് ക്ഷമിക്കണം. അന്ന മാപ്പ് പറയാൻ റെഡി ആണ്.”
ഞാൻ ഒന്നും തന്നെ മിണ്ടിയില്ല.
അവര് ബെൽ അടിച്ചതും അന്ന റൂമിനകത്തേക്ക് വന്നു. ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് തറപ്പിച്ചു നോക്കി
“Anna say sorry to arjun അന്ന അർജുൻ്റെ അടുത്തു സോറി പറയു“ കുറച്ചു നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല.
എന്നിട്ട് മനസ്സില്ല മനസ്സോടെ “I am sorry“ ആർക്കോ വേണ്ടി എന്ന പോലെ അന്ന പതുക്കെ പറഞ്ഞു.
“അർജുൻ ഇനി അന്നയുടെ ഭാഗത്തു നിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നവൾ ഉറപ്പു തന്നിട്ടുണ്ട്." എന്നിട്ട് അവർ അന്നയോട് ക്ലാസ്സിൽ പോകാൻ പറഞ്ഞു.
അവള് പോയതും പുള്ളിക്കാരിയുടെ ടോൺ മാറി. അർജുൻ അന്ന് എൻ്റെ ഓഫീസ് സ്റ്റാഫിനെ എല്ലാവരുടെയും മുൻപിൽ വെച്ച് ചീത്ത വിളിച്ചു എന്നെനിക്കറിയാം. ഇനി തൻ്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ച്ച ഉണ്ടായാൽ തന്നെ ഡിസ്മിസ്സ് ചെയ്യും. അറിയാമെല്ലോ ഇത് ഒരു പ്രൈവറ്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂട്ട ആണെന്ന്. വല്ലതും പഠിച്ച രക്ഷപെടാൻ നോക്കെടോ.”
ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് പോയി. ഞാൻ ചെന്നപ്പോളേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു. ബീന മിസ്സ് എന്നോട് കയറി ഇരുന്നോളാൻ പറഞ്ഞു. അന്നയുടെ മുഖത്തു ഒരു വിജയ ഭാവം ഉണ്ട്. എങ്കിലും അത് മൈൻഡാക്കാതെ ഞാൻ എൻ്റെ സീറ്റിൽ പോയിരുന്നു
ക്ലാസ്സ് കഴിഞ്ഞു മിസ്സ് ഇറങ്ങിയതും അന്ന അമൃതയുടെ ഷാൾ എടുത്തു കൊണ്ട് മുൻപിലേക്ക് ഇറങ്ങി. എന്നിട്ട് എന്നെ നോക്കി കൊണ്ട് മുണ്ടു പോലെ ഉടുത്തിട്ട് താഴേക്കിട്ട് അത് തപ്പുന്നതായി അഭിനയിച്ചു കാണിച്ചു. അവളുടെ കൂട്ടുകാരികൾ കിണിക്കുന്നുണ്ട്. ബാക്കി ഉള്ളവരൊക്കെ എന്നെയാണ് നോക്കുന്നത്.
ഞാൻ ചാടി എണീറ്റ് പെട്ടന്ന് അവളുടെ അടുത്തേക്ക് നീങ്ങി. രാഹുൽ എന്നെ പിടിച്ചു നിർത്താൻ എഴുന്നേറ്റെങ്കിലും എൻ്റെ മുഖത്തെ ചിരി കണ്ടതും അവൻ മാറി നിന്നു,
മാത്യവും പിന്നാലെ എണീറ്റെങ്കിലും അവൻ മാത്യുവിനെ തടഞ്ഞു. അർജുൻ ഇറങ്ങി വരുന്നത് കണ്ട് ചിരിച്ചു കൊണ്ടിരുന്ന അന്നയുടെ കൂട്ടുകാരികൾ പേടിച്ചു വാ അടച്ചു. എല്ലാവരുടയും ശ്രദ്ധ അടുത്തതായി എന്താണ് സംഭവിക്കും എന്നാണ്.
അർജുൻ്റെ
💬 Comments
View all comments