0%

Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 173

വരവ് കണ്ട് അന്ന ഒരു നിമിഷം ഞെട്ടിയെങ്കിലും അവൻ  അടുത്തു എത്തിയപ്പോളേക്കും അവൾ ഒരു ബേസിക്ക് ഡിഫെൻസിവ് സ്റ്റാൻഡിൽ നിന്നു. അവൻ  അതി വേഗം അവളുടെ  മുഖത്തിനു നേരെ കൈ വീശി  അന്നയുടെ ശ്രദ്ധ മുഴുവൻ അവളുടെ മുഖത്തെ ലക്ഷ്യമാക്കി വരുന്ന  കൈലോട്ടു മാറിയതും അവൻ അവളുടെ മുൻപിൽ ഉറപ്പിച്ച കാലിൽ ശക്തമായി കാലുകൊണ്ട് തട്ടി. ബാലൻസ് നഷ്ടപ്പെട്ടു അന്ന  വീഴാൻ പോയതും അവളുടെ ഇടതു വശത്തേക്ക് ചേർന്ന്  നിന്ന് കൊണ്ട് അവളുടെ  രണ്ടു  തോളിലും  പിടിച്ചു ശരീരം പിന്നോട്ട്  വളച്ചു.  നേരെ നിന്നാൽ അവൾ മുട്ട് മടക്കി അടിവയറ്റിൽ ചവിട്ടാൻ ചാൻസുണ്ട്.  കാരണം martial ആർട്സിൽ പെണ്ണുങ്ങൾക്ക്‌ സെൽഫ് ഡിഫെൻസിനായി പഠിപ്പിക്കുന്ന ഒരു ബേസിക് സ്റ്റെപ് ആണ്. കയറി പിടിക്കുന്നവൻ്റെ അടിവയറു നോക്കി മുട്ടുകാൽ  കയറ്റൽ. അത് ഒഴുവാക്കാൻ ആണ് അർജ്ജുൻ അവളുടെ ശരീരം പിന്നിലോട്ട് വളച്ചത്.

പിന്നെലേക്ക് വീഴും എന്ന് തോന്നിയതും അന്ന അർജ്ജുവിനെ  കൈ കൊണ്ട് കെട്ടിപിടിച്ചു  ആ നിമിഷം തന്നെ അർജ്ജുൻ  വലത്തെ കൈ കൊണ്ട് അവളുടെ അരയിൽ ചുറ്റിപിടിച്ചു എന്നിട്ട് ഇടത്തെ കൈ കൊണ്ട് തലയുടെ പിൻഭാഗത്തു മുടിയിൽ മുറുക്കെ പിടിച്ചു പിന്നെലേക്ക് അവളെ  കൂടുതൽ വളച്ചു. ഇപ്പോൾ അന്നക്ക് എന്ധെങ്കിലും ചെയ്യണമെങ്കിൽ ആദ്യം നേരെ നിൽക്കണം അങ്ങനെ നിൽക്കാനുള്ള ബാലൻസ് അവൾക്കില്ല. അന്നയുടെ  അരയിൽ ചുറ്റി പിടിച്ചിട്ടുള്ള അവൻ്റെ  കൈകളുടെ ബലത്തിൽ മാത്രമാണ് അവൾ താഴെ വീഴാതെ നിൽക്കുന്നത്. മാത്രമല്ല തലയുടെ ബാക്കിൽ മുടി ചേർത്ത് പിടിച്ചേക്കുന്നതിനാൽ മുന്നോട്ട് നിവരാനും  സാധിക്കില്ല. അന്ന ഞെട്ടിത്തരിച്ചു നിൽക്കുമ്പോളും അർജ്ജുൻ്റെ  മുഖത്തെ ചിരി മാഞ്ഞിട്ടില്ല. അവൻ മുന്നോട്ട് വളഞ്ഞു കൊണ്ട് അവൻ്റെ ചുണ്ടുകൾ  അവളുടെ ചുണ്ടിലേക്ക് അടിപ്പിച്ചു. അന്ന മുഖം സൈഡിലേക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും തലക്ക് പിന്നിൽ മുടി കുത്ത് പിടിച്ചിരിക്കുന്നതിനാൽ അതും നടക്കുന്നില്ല.

അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൻ്റെ  തൊട്ടടുത്തു എത്തി  അവൻ്റെ ചൂട് ശ്വാസവും മുഖത്തേക്കടിച്ചു ആഫ്റ്റർ ഷേവ് ലോഷൻ്റെ മണം അവളുടെ മുക്കിലേക്കടിച്ചു കയറി.

ഏതു നിമിഷവും ആ ദുഷ്ടൻ തന്നെ  ചുംബിച്ചെക്കാം അവൾ ഒന്നുകൂടി മുഴുവൻ ശക്തിയുമെടുത്തു

💬 Comments

View all comments