Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
പിടിക്കാൻ പാടില്ലായിരുന്നു. ആ സംഭവം എല്ലാവരും അറിഞ്ഞതിലൂടെ അവൾ എന്തായാലും അപമാനിത ആയിട്ടുണ്ടാകും. ഇനി ഉറപ്പിച്ച കല്യാണം ഈ കാരണത്താൽ തെറ്റി പോയി കാണുമോ. ഇനി അതായിരിക്കുമോ അവളിൽ ഇങ്ങനെ ഒരു മാറ്റത്തിനു കാരണം. അന്ന് അവളെ കെട്ടി പിടിച്ചതിൽ അവന് പശ്ചാത്താപം തോന്നി
കുറച്ചു നാളത്തേക്ക് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു വെക്കണം എന്നാണ് ജീവയുടെ സ്ട്രിക്ട ഓർഡർ. രണ്ട് പേരുടയും ഫോണുകൾ ജേക്കബ് അച്ചായൻ്റെ കസ്റ്റഡിയിൽ ആണ്. അത് കൊണ്ട് ഹോസ്റ്റലിൽ ഫ്രണ്ട്സിനെ വിളിച്ചു വിവരങ്ങൾ അറിയാനും വഴിയില്ല.
ലൈവ് സ്ട്രീം വഴി ക്ലാസ്സ് അറ്റൻഡ് ചെയ്തു തുടങ്ങിയതിനു ശേഷം രാഹുലിനും അങ്ങോട്ട് തിരിച്ചു പോയാൽ മതി എന്നായി വേറെ ഒന്നും കൊണ്ടല്ല മാറി നിന്നപ്പോൾ അവന് ജെന്നിയെ മിസ്സ് ചെയുന്നു എന്ന് മനസ്സിലായി.
അന്ന ചേച്ചിയുടെ മാറ്റങ്ങൾ സ്റ്റീഫൻ ശ്രദ്ധിച്ചു തുടങ്ങി. ചേച്ചി അകെ കോലം കെട്ടിരിക്കുന്നു. ക്ലാസ്സിൽ ആണുങ്ങളും കുറെ പെണ്ണുങ്ങളും അന്നത്തെ സംഭവത്തിനു ശേഷം ചേച്ചിയെ ബോയ്‌കോട്ട് ചെയുന്നുണ്ട് എന്നവൻ അറിഞ്ഞു, ക്ലാസ്സിലെ പ്രശ്നങ്ങൾ ഒന്നും അവനോട് ഒരു പ്രശനം ആയി അവൾ പറയുന്നില്ല പക്ഷേ അർജ്ജുനെ എങ്ങനെ എങ്കിലും കണ്ടു പിടിക്കാൻ സഹായിക്കണം എന്നാണ് ഇടയ്ക്കിടെ ആവിശ്യപെടുന്നത്. അത് എന്തിനാണ് എന്ന് അവന് മനസ്സിലായില്ല. എങ്കിലും ചേച്ചിയെ സഹായിക്കാം എന്നവൻ ഏറ്റു.
മിക്ക ആഴ്ച്ചകളിലും അർജ്ജുനും രാഹുലും ഹോസ്റ്റലിൽ നിന്ന് ബൈക്ക് എടുത്തു വീട്ടിൽ പോകുമെങ്കിലും എവിടെക്കാണ് പോകുന്നത് കൂട്ടുകാർക്ക് പോലും അറിയില്ല.
സോഷ്യൽ മീഡിയയിൽ ആണെങ്കിൽ രണ്ടു പേരുടെയും FB പ്രൊഫൈൽ ലോക്കഡ് ആണ്. ഗൂഗിൾ
💬 Comments
View all comments