0%

Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 253

ഡ്രസ്സ് ഒക്കെ ഇട്ട് ക്ലാസ്സിലേക്ക്. അമൃതയും അനുപമയും അവളുടെ സൗന്ദര്യത്തെ പുകഴ്ത്തിയെങ്കിലും അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്, വീണ്ടും സ്മാർട്ട് ആയി വന്ന അവളെ എല്ലാവരും നോക്കി നിന്നു. ഇനി ഇവളുടെ പിറന്നാൾ വല്ലതും ആണോ എന്നായി ചിലരുടെ സംശയം. അന്ന പതിവ് പോലെ ഏറ്ററ്വും ബാക്ക് നിരയിൽ മൂലയിൽ പോയിരുന്നു. ക്ലാസ്സിൽ എല്ലാവരും പരീക്ഷക്കുള്ള അവസാന മിനിറ്റു പഠിത്തത്തിൽ ആണ്. എന്നാൽ അന്നയുടെ കണ്ണുകൾ അവനെ പ്രതീക്ഷിച്ചു ക്ലാസ്സ് റൂമിന്ൻ്റെ വാതിലിൽ തന്നെയാണ്. സമയം പോകും തോറും അവളുടെ മുഖം വാടി തുടങ്ങി. ബെൽ അടിച്ചതോടെ അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു. ഇന്നും അവൻ വന്നിട്ടില്ല.

അതേ സമയം അർജ്ജുനും രാഹുലും കോളേജിൽ എത്തി. ജേക്കബ് അച്ചായൻ്റെ  ജീപ്പ് റാങ്ഗലറിൽ  സ്റ്റൈൽ ആയിട്ടാണ് എൻട്രി. പക്ഷേ ബെൽ അടിച്ചതിനാൽ  ആ മാസ്സ് എൻട്രി കാണാൻ ഏതാനും സെക്യൂരിറ്റിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു രാഹുൽ ഫോർമൽ വേഷത്തിൽ ആണ് എന്നാൽ അർജ്ജുൻ ജീൻസും സ്പോർസ് ഷൂ ഒക്കെ ഇട്ട് കാഷവൽ വെയറിൽ ആണ്. എത്താൻ 5 മിനിറ്റ് ലേറ്റ് ആയിരിക്കുന്നു.  എന്നാലും കുഴപ്പമില്ല.

താടി കണ്ടതും സെക്യൂരിറ്റി തടഞ്ഞു  തിരിച്ചു പോകാൻ ആവശ്യപ്പെട്ടു.

“ഞാൻ മീര മാമിനെ കാണാൻ വന്നതാണ്.”

അർജ്ജുൻ ആധികാരിതയോടെ പറഞ്ഞു.

രാഹുൽ നേരെ ക്ലാസ്സിലേക്ക് പോയി. അർജ്ജുൻ ഡയറക്ടരുടെ ഓഫീസിലേക്കും.

അവരെ കാണാൻ അർജ്ജുൻ പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട് എന്ന് ഓഫീസ് അറ്റൻഡർ  മീര മാമിനെ അറിയിച്ചു . അവന് VIP സ്വീകരണം നൽകാൻ റൂമിൽ നിന്നിറങ്ങിയ മീര അവൻ്റെ മാറ്റം കണ്ട് ഞെട്ടി. അവൻ്റെ രൂപവും ഭാവവും കണ്ടപ്പോൾ അവരുടെ ഉള്ളിൽ ചെറിയ ഒരു പേടി തോന്നി, എങ്കിലും പുറത്തു കാണിച്ചില്ല.

" വാ അകത്തേക്കിരിക്കാം. മാം അവനോട് പറഞ്ഞു"

“ഞാൻ ഇരിക്കുന്നില്ല, പരീക്ഷ എഴുതാൻ വന്നതാണ്.”

“അതിനെന്താ  അർജ്ജുൻ വേഗം പോയി എഴുതിക്കോ”

“അതിനു മുൻപ് ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട്. ഇനി അങ്ങോട്ട്  ഡ്രസ്സ് കോഡ് പാലിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്ധെങ്കിലും എതിർപ്പുണ്ടോ ?”

അവരുടെ കണ്ണുകളിൽ നോക്കിയാണ് അർജ്ജുൻ

💬 Comments

View all comments