0%

Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 252

ചെയ്യാൻ ഉണ്ട്. ഗ്രൂപ്പ് പ്രെസൻറ്റേഷൻസ്  മാർക്ക് ഒക്കെ ഗോവിന്ദയാണ്. ജേക്കബ് അച്ചായൻ്റെ അടുത്ത് കാര്യങ്ങൾ അവതരിപ്പിച്ചു സമ്മതവും വാങ്ങി

തിരിച്ചു ചെല്ലുമ്പോൾ തന്നെ  ഡയറക്ടർ  മീര കുല സ്ത്രീയെ കുറച്ചു പാഠങ്ങൾ പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. അവരുടെ അമിതാധിക്കാരം പ്രയോഗത്തിനും ജാഡക്കും അതേ നാണയത്തിൽ ഒരു തിരിച്ചടി. അതിന് വേണ്ടി കുറച്ചു കാര്യങ്ങൾ ഒക്കെ തീരുമാനിച്ചുറപ്പിച്ചിരുന്നു.  ആദ്യം താമസം  ഹോസ്റ്റലിൽ നിന്ന് ഫ്ലാറ്റിലേക്ക് മാറുക. കുറെ ദിവസമായിട്ട് ഷേവ് ചെയ്യാത്തത് കൊണ്ട്  താടി അത്യാവശ്യം നന്നായി വളർന്നിട്ടുണ്ട്, ഒരു വില്ലൻ ലുക്ക് ഒക്കെ വന്നിട്ടുണ്ട്. താടിയും വെച് കോളേജിൽ പോകാനാണ് എൻ്റെ രണ്ടാമത്തെ തീരുമാനം. ഒരുപക്ഷേ TSM എം.ബി.എ കോളേജിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. കാരണം ഒരു ദിവസത്തെ ഒരു ദിവസത്തെ വളർച്ചയുള്ള കുറ്റി രോമം ഉണ്ടെങ്കിൽ പോലും ക്ലാസ്സിൽ കയറ്റാതെ തിരിച്ചു പറഞ്ഞു വിടാൻ സെക്യൂരിറ്റിയെ വരെ വെച്ചിട്ടുണ്ട്  പക്ഷെ ആ പരിപാടിക്ക് രാഹുൽ ഇല്ല. ജെന്നിയെ വളക്കാനുള്ള ത് കൊണ്ട് മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെട്ട് റിസ്ക്‌ എടുക്കാൻ അവൻ റെഡി അല്ല. നിരാശ കാമുകൻ ആയാൽ അന്നേരം താടി വെക്കാം എന്നാണ് അവൻ്റെ തീരുമാനം. മൂന്നാമത്തെ തീരുമാനം ഡ്രെസ്സ് ആണ്. എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ട് ഞാൻ  ക്ലാസ്സിൽ ചെല്ലും. അതായത് എപ്പോഴും  ഫോർമൽ ഡ്രസ്സ് ഇടാൻ ഉദ്ദേശിക്കുന്നില്ല.

രാഹുൽ ജേക്കബ് അച്ചായനെ സോപ്പിട്ടു പുള്ളിയുടെ റാങ്ഗലർ റുബികോൺ കുറച്ചു നാളേക്ക് ഉപയോഗിക്കാൻ സമ്മതിപ്പിച്ചിട്ടുണ്ട്. ജെന്നിയുടെ മുൻപിൽ കുറച്ചു സ്റ്റൈൽ ഒക്കെ കാണിക്കണമെല്ലോ.

തിങ്കളാഴ്ച്ച മുതൽ 2nd ഇൻ്റെർനൽ  എക്സാം തുടങ്ങുകയാണ്. എന്തായാലും അന്ന് അർജ്ജുൻ വരുമെന്ന് അന്നയുടെ മനസ്സു പറഞ്ഞു. അവൾക്ക് വളരെയധികം സന്തോഷം തോന്നി. അവൾ ചെറു പുഞ്ചിരിയോടെ കണ്ണാടിയിൽ നോക്കി നിന്നു. ഒരു നിമിഷം അവളുടെ കോലം കണ്ട് അവൾ തന്നെ ഞെട്ടി. എല്ലാവരും പരീക്ഷക്ക് തല കുത്തിയിരുന്ന് പഠിക്കുന്ന സമയത്തു അവൾ  സുന്ദരി അകാനായി ബ്യൂട്ടി പാർലറിലേക്ക് ഓടി. തിരിച്ചു വന്നിട്ട്  അവൾക്കു പഠിക്കാനൊന്നും പറ്റുന്നില്ല. മനസ്സ് എവിടെയൊക്കയോ പറന്നു നടക്കുകയാണ്.

പിറ്റേ ദിവസം കുളിച്ചു പഴയതിലും സ്മാർട്ട് ആയി

💬 Comments

View all comments