Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
സുഖമാണോ. എട്ട് വർഷം മുൻപ് ഞാൻ പാലാ സ്റ്റേഷനിൽ ജോലി നോക്കിയുട്ടുണ്ട്,
ആട്ടെ എന്തു സഹായം ആണ് വേണ്ടത് “
“സർ അന്ന് ഒരുത്തനെ കമ്മിഷണർ പറഞ്ഞിട്ട് TSM കോളേജിൽ നിന്ന് അറസ്റ്റ് ചെയ്തില്ലേ. ആര് വിളിച്ചു പറഞ്ഞിട്ടാണ് സർ റിലീസ് ആക്കിയത് എന്ന് അറിയാൻ ആണ് ഞാൻ വന്നത്. “
“അയ്യോ മോനെ അന്ന് അവനെ അറസ്റ്റ് ചെയ്‌തൊന്നുമില്ല. കസ്റ്റഡിയിൽ എടുത്തു കോളേജിൻ്റെ പുറത്തേക്കിറങ്ങിയതും രണ്ട് NIA ഉദ്യോഗസ്ഥർ വന്ന് അവനെ കൂട്ടികൊണ്ട് പോയി. മുകളിൽ നിന്ന് ഓർഡറും ഉണ്ടായിരുന്നു. അല്ല മോനേ എന്താണ് കാര്യം.”
NIA എന്നു കേട്ടപ്പോൾ സ്റ്റീഫൻ ഒന്ന് ഞെട്ടി.
“അത് സർ പുള്ളി മിസ്സിംഗ് ആണ്. അതിനു ശേഷം കോളേജിൽ വന്നിട്ടില്ല.”
അല്പസമയം ആലോചിച്ച ശേഷം SI തുടർന്നു
“അവൻ അവരുടെ കസ്റ്റഡിയിൽ തന്നെ ആയിരിക്കും. എങ്ങനെയുള്ളവരെയാണ് അവർ കസ്റ്റഡിയിൽ എടുക്കുക എന്നത് മോനറിയാമെല്ലോ. പിന്നെ പിറ്റേ ദിവസം തന്നെ സ്പെഷ്യൽ ബ്രാഞ്ചൽ നിന്ന് ആള് വന്നിരുന്നു ഇനി ആ സംഭവത്തിൽ ഒരു തരത്തിലുള്ള അന്വേഷണവും വേണ്ടാ എന്നാണ് നിർദേശിച്ചിരിക്കുന്നത്. അത് കൊണ്ട് ഞങ്ങൾക്ക് ഇനി അന്വേഷിക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല.”
“അത് കുഴപ്പമില്ല സർ ഞാൻ ചുമ്മാ ഒന്നറിയാൻ വേണ്ടി മാത്രം വന്നതാണ്. സർ അപ്പച്ചിയുടെ അടുത്ത് ഞാൻ വന്നു കാര്യം പറയേണ്ട.”
“മോൻ്റെ ചേച്ചിയുമായി അല്ലേ അവൻ പ്രശ്‍നം ഉണ്ടാക്കിയത് ? “
“അതെ. എന്നാൽ ഞാൻ ഇറങ്ങട്ടെ. ഇപ്പോൾ തന്നെ ക്ലാസ്സ് മിസ്സായി കാണും.”
കൂടുതൽ സംസാരിക്കാൻ താത്പര്യം ഇല്ലാത്തത് കൊണ്ട് സ്റ്റീഫൻ അവിടെന്ന് ഇറങ്ങി. ഉച്ചക്ക് അന്നയെ നേരിട്ട് കണ്ട് കാര്യങ്ങൾ അറിയിക്കണം. കാര്യങ്ങൾ അറിഞ്ഞപ്പോൾ അന്നക്ക് ഒരു കാര്യം മനസ്സിലായി. അപ്പച്ചി അന്ന് നടന്നത് മുഴുവനായി തന്നോട് പറഞ്ഞിട്ടില്ല. അപ്പച്ചിയും എന്ധോക്കെയോ തന്നിൽ നിന്നൊളിപ്പിക്കുന്നുണ്ട്
അർജ്ജുനും രാഹുലും കോളേജിൽ പോയിട്ട് ഇപ്പോൾ മൂന്ന് ആഴ്ച്ചയായി. എങ്ങനെ അച്ചായനെ ഒഴുവാക്കി റെഗുലർ ക്ലാസ്സിന് പോകും എന്നാലോച്ചിരിന്നപ്പോൾ ആണ് സെക്കൻഡ് ഇൻ്റെർണൽ എക്സാം തുടങ്ങുന്ന കാര്യം അറിഞ്ഞത്. എന്തായാലും പോയെ പറ്റു. പോരാത്തതിന് കുറെ അസൈൻമൻറ്റ്സ് സബ്മിറ്റ്
💬 Comments
View all comments