0%

Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 250

ലെന ആന്റി  പോലീസിനെ വിട്ട് അറസ്റ്റ്  ചെയ്തിട്ടും അവൻ പുഷ്പം പോലെ ഇറങ്ങി പോയി എന്നാണ് ഞാൻ അറിഞ്ഞത്. ഇനിയെങ്കിലും ചേച്ചി അവനുമായി മുട്ടാൻ നിൽക്കേണ്ട."

അവൻ പേടിയോടെയാണ് അത് പറഞ്ഞത്. അതിന് മറുപടി കൊടുക്കാതെ അവൾ തിരിച്ചു MBA ക്യാമ്പസ്സിലേക്ക് പോയി.

“അവർ രണ്ടു പേരെ ചുറ്റി എന്ധോക്കെയോ രഹസ്യങ്ങൾ  ഉണ്ട് അല്ലെങ്കിൽ അവർക്ക് ഇത്ര ഹോൾഡ് കാണില്ല. മോനെ അർജ്ജു നീയാണ് എൻ്റെ എംബിഎ സ്പെഷ്യലിസേഷൻ നിൻ്റെ രഹസ്യങ്ങളുടെ ചുരുള് ഞാൻ അഴിക്കും”

കുറെ നാളുകൾക്കു ശേഷം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.

വൈകിട്ട് സ്റ്റീഫനെ കൊണ്ട് ലോക്ക് ചെയ്യാൻ പറ്റുന്ന തരത്തിൽ ഉള്ള ഒരു ഡയറി വാങ്ങിപ്പിച്ചു. അർജുവിനെ കുറിച്ചോ അന്വേഷണത്തെ കുറിച്ചോ ഒന്നും തന്നെ ഫോണിൽ സംസാരിക്കേണ്ട എന്ന് രണ്ട് പേരും തീരുമാനിച്ചുറപ്പിച്ചു.

ഹോസ്റ്റലിൽ ചെന്നതും അർജുവിനെ കുറിച്ചും രാഹുലിനെ കുറിച്ച് ഇത് വരെ കണ്ടെത്തിയിട്ടുള്ള കാര്യങ്ങൾ ഡയറിയിൽ എഴുതി. പിന്നെ കണ്ടു പിടിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആരുടെ അടുത്തുന്നു എന്ധോക്കെ വിവരങ്ങൾ ചോദിച്ചറിയണം എന്നതിനെ കുറിച്ചും ഒരു ലിസ്റ്റ് എഴുതി. എന്നിട്ട് ഡയറി പൂട്ടി ഭദ്രമായി എടുത്തു വെച്ചു

അന്നയുടെ നിർദേശപ്രകാരം സ്റ്റീഫൻ കാക്കനാട് സ്റ്റേഷനിലെ SI പീതാംബരനെ കാണാൻ പോയി. സ്റ്റേഷനിൽ നിന്ന് ആരുടെ നിർദ്ദേശപ്രകാരമാണ് അർജുവിനെ വിട്ടയച്ചത് എന്നറിയാൻ ആണ് ചെന്നത്.

“ SI സർ നെ ഒന്ന് കാണണം”

“എന്താണ് കാര്യം വണ്ടിയുടെ ബുക്കും പേപ്പറും കാണിക്കാൻ ആണെങ്കിൽ അവിടെ കാണിച്ചാൽ മതി. “

“അതിനല്ല സർ വേറെ ഒരു കാര്യത്തിനാണ് “

“SI സർ എത്തിയിട്ടില്ല വെയിറ്റ് ചെയ്യേണ്ടി വരും”

സ്റ്റീഫൻ പുറത്തു വെയിറ്റ് ചെയ്‌തു നിന്നു. കുറച്ചു കഴിഞ്ഞ SI വന്നു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ പുള്ളിയുടെ റൂമിലേക്ക് വിളിപ്പിച്ചു.

ആരാണ്? എന്തു വേണം?

“ഞാൻ സ്റ്റീഫൻ കുരിയൻ സിറ്റി പോലീസ് കമ്മീഷണറുടെ മരുമകൻ ആണ് “

“ഇരിക്ക് മോനെ” പുള്ളി വേഗം തന്നെ കസേര ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.

”ഒരു ചായ പറയട്ടെ”

“വേണ്ട സർ ഞാൻ ഇപ്പോൾ കുടിച്ചതേയുള്ളു”

“അച്ഛന്

💬 Comments

View all comments