Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
സോഷ്യൽ മീഡിയയിൽ ആണെങ്കിൽ രണ്ടു പേരുടെയും FB പ്രൊഫൈൽ ലോക്കഡ് ആണ്. ഗൂഗിൾ ഫോട്ടോ സെർച്ച് നോക്കാൻ ഇരുവരുടെയും ഒറ്റ ഫോട്ടോസ് പോലും ഇല്ല. മെൻസ് ഹോസ്റ്റലിലെ ബർത്തഡേ പാർട്ടികളുടെ ഫോട്ടോസുകളിൽ അത് അവരുടെ റൂം മേറ്റ്സിൻ്റെതിൽ പോലും അർജുൻ്റെയോ രാഹുലിൻ്റെയോ ഒറ്റ ഒരു ഫോട്ടോസ് പോലും ഇല്ല. ക്ലാസ്സിലെ ഓണാഘോഷത്തിൻ്റെ ഫോട്ടോകളിൽ അങ്ങനെ തന്നെ.
വേറെ എന്തു ചെയ്യണം എന്ന് ആലോചിച്ചപ്പോൾ ആണ് പെട്ടെന്ന് ജിമ്മി അവരെകുറിച്ച് അന്ന് വാർൺ ചെയ്തത് അന്നയുടെ മനസ്സിലേക്ക് ഓടി വന്നത്. ഉച്ചക്ക് തന്നെ എഞ്ചിനീയറിംഗ് ക്യാമ്പ്‌സിൽ ചെന്ന് സ്റ്റീഫനെയും കൂട്ടി ജിമ്മിയുടെ ക്ലാസ്സിലേക്ക് പോയി. അന്നയെ കണ്ടതും ജിമ്മി ഞെട്ടി പോയി. അത് പോലെ കോലം കെട്ടിരിക്കുന്നു
"അന്ന ചേച്ചിക്ക് ഇത് എന്തു പറ്റി അകെ വല്ലതിരിക്കുന്നെല്ലോ... ഈ കോലത്തിൽ ജോണി ചേട്ടൻ കണ്ടാൽ പിന്നെ കെട്ടില്ലാട്ടോ"”
“എനിക്കൊരു കുഴപ്പവും ഇല്ലെടാ നീ അന്ന് അർജ്ജുവിനെ കുറിച്ച് എന്ധോ നേരിട്ട് കാണുമ്പോൾ പറയാം എന്ന് പറഞ്ഞില്ലേ അതിനെ പറ്റി ചോദിച്ചറിയാൻ ആണ് ഞങ്ങൾ വന്നത്"
അർജു എന്ന പേര് കേട്ടതും ജിമ്മി പേടിച്ചു ചുറ്റും കണ്ണോടിച്ചു.
“ഒന്നുമില്ല ചേച്ചി ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ” അവൻ ഒന്ന് ഉരുണ്ടു കളിച്ചു .
“നീ കാര്യം പറയാതെ ഞങ്ങൾ ഇവിടെന്നു പോകില്ല, അന്ന തറപ്പിച്ചു പറഞ്ഞു”
ഒടുവിൽ വേറെ വഴി ഇല്ലാതെ ജിമ്മി അന്നയോടും സ്റ്റീഫനോടും ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് കൂട്ടി കൊണ്ട് പോയി അവൻ അവർക്കെതിരെ ക്വോറ്റേഷൻ കൊടുത്തതും ആ ക്വോറ്റേഷൻ എടുത്തവരുടെ കൈയും കാലും ഒക്കെ ആരോ തല്ലി ഓടിച്ചതിനെ പറ്റി പറഞ്ഞു.
“നിങ്ങൾ ഇത് ആരോടും പറയരുത് പുറത്തറിഞ്ഞാൽ കൊന്ന് കളയും എന്നാണ് അവന്മാരുടെ അടുത്തു പറഞ്ഞിട്ടുള്ളത്. അതാണ് അന്ന് ഞാൻ ചേച്ചിയെ വിളിച്ചു വാർൺ ചെയ്യാൻ ശ്രമിച്ചത്. ഫോൺ വരെ ടാപ്പ് ചെയ്‌തേക്കാം എന്ന പേടി ഉള്ളത് കൊണ്ടാണ് ഞാൻ വ്യക്തമായി പറയാതിരുന്നത്.”
“നീ പേടിക്കാതെ ജിമ്മി, ഞാനും സ്റ്റീഫനും ഇതാരോടും പറയാൻ പോകുന്നില്ല”
“ചേച്ചിക്ക് അവൻ്റെ കൈയിൽ നിന്ന് പണി കിട്ടിയതൊക്കെ ഞാൻ അറിഞ്ഞു.
💬 Comments
View all comments