0%

Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

ഫോട്ടോ അയച്ചിട്ടുണ്ട്.

“Arjun Dev is hereby suspended for next 10 days pending enquiry on charges of disorderly conduct and abusive behaviour. Suspension maybe reviewed after enquiry by Management”

സസ്പെന്ഷൻ ഓർഡർ കണ്ടതോടെ  അവളുടെ വിഷമം അണ പൊട്ടി. റൂമിൽ ഇരുന്നു കുറേ നേരം കരഞ്ഞു.

രാത്രി തന്നെ പോലീസുകാർ  അവനെ ഇടിച്ചു ചതച്ചിട്ടുണ്ടാകും അതിനായിരിക്കും അപ്പച്ചി തിരുവന്തപുരത്തേക്ക് മീറ്റിംഗിന് എന്ന് പറഞ്ഞു പോയത്.

അമ്മയുടെ സ്ഥാനത്ത് കണ്ട അപ്പച്ചിയോട് വരെ അവൾക്ക് ആദ്യമായി ദേഷ്യം തോന്നി. അവൾ സ്വയം ശപിച്ചു.  കോഴ്‌സ് തന്നെ നിർത്തിയാലോ എന്ന് പോലും ആലോചിച്ചു. കോഴ്സ് നിർത്തിയാൽ അപ്പോൾ തന്നെ കല്യാണം നടക്കും എന്നതു കൊണ്ടതും നടക്കില്ല

ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ അപ്പച്ചി റൂമിലേക്ക് കടന്നു വന്നു. ദേഷ്യം വന്നെങ്കിലും അവൾ ഒന്നും പ്രകടിപ്പിച്ചില്ല

“മോളെ അന്നേ, അപ്പച്ചി ഒരു കാര്യം പറയട്ടെ നാളെ മുതൽ നീ ക്ലാസ്സിൽ പോകണം. അവനെ മൈൻഡ് ചെയ്യാൻ നിൽക്കേണ്ട. മിടുക്കിയായി പഠിച്ചു കോഴ്സ് കമ്പ്ലീറ്റ് ചെയ്യാൻ നോക്ക്.”

“അപ്പോൾ അവൻ്റെ സസ്പെന്ഷൻ ?”

“അത് മോളെ ഞാൻ അവനെ അറസ്റ്റ് ഒക്കെ ചെയ്തതാണ് പക്ഷേ അവനു മുകളിൽ നല്ല പിടി പാടുണ്ട്, കേസ് പോലും രജിസ്റ്റർ ചെയുന്നതിന് മുൻപ് അവൻ എങ്ങനെയോ ഊരി പൊന്നു അത് പോലെ തന്നെ മീര മാം അവനെ കോളേജിൽ നിന്ന്  സസ്പെന്ഷൻ നോട്ടീസ് ബോർഡിൽ വരെ ഇട്ടതാണ്. പക്ഷേ ഏതോ സെൻട്രൽ മിനിസ്റ്ററുടെ  പ്രഷർ വന്നതോടെ അതും പിൻവലിക്കേണ്ടി

💬 Comments

View all comments