Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
അയച്ചു തന്നു ഒപ്പം ഒരു ലോഗിൻ ഐഡിയും പാസ്സ്‌വേർഡും. ആദ്യത്തെ ലിങ്ക് ഞങ്ങളുടെ ക്ലാസ്സ് റൂമിലെ ഏറ്റവും പിൻഭാഗത്തെ ഒരു CCTV വീഡിയോയുടെ ലൈവ് സ്ട്രീം ലിങ്ക് ആണ് ഒപ്പം ഓഡിയോയും ഉണ്ട്. സാദാരണ CCTV വീഡിയോക്കാൾ നല്ല ക്ലാരിറ്റി ഉള്ള HD ക്വാളിറ്റി വീഡിയോ. ക്ലാസ് റൂമിൽ ഉള്ള സ്റ്റാൻഡേർഡ് CCTV മാറ്റി ക്വാളിറ്റി ഉള്ള വേറെ ഒന്ന് വെച്ച് പിടിപ്പിച്ചിരിക്കുന്നു. പിന്നെ ശബ്ദത്തിനിനായി മുൻഭാഗത്തു എവിടെയോ ലിസ്‌റ്റനിങ് ഡിവൈസ് അല്ലെങ്കിൽ ബഗ്ഗിങ് ഡിവൈസ് വെച്ചിട്ടുണ്ട്. ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഒക്കെ നല്ല വ്യക്തമായി കേൾക്കാം
രണ്ടാമത്തെ ലിങ്ക് കോളേജിലെ ഓരോ പീരിഡിലും സ്റ്റൂഡൻറ്റ്സ് ലോഗിൻ ചെയുന്ന സ്മാർട്ട് ക്ലാസ്സിൻ്റെ പോർട്ടലും അതിൻ്റെ അഡ്മിൻ ലോഗിനും പാസ്സ്‌വേർഡും ആണ്. അതു വെച്ച് ഏതു ക്ലാസ്സിൻ്റെ നോട്ടസും ടീച്ചർ മാരുടെ പവർ പോയിൻ്റെ സ്ലൈഡ്സ് അടക്കം എല്ലാം എപ്പോൾ വേണെമെങ്കിലും ആക്സെസ് ചെയ്യാം. ചുരിക്കി പറഞ്ഞാൽ ഇൻറർനെറ്റ് ഉള്ള എവിടന്ന് വേണേലും ക്ലാസ്സ് അറ്റൻഡ് ചെയ്യാം.
“എങ്ങനെയുണ്ട് പിള്ളേരേ സംഭവം ഞാൻ ജീവയോട് പറഞ്ഞു സെറ്റ് ആക്കിയതാണ്. “
“അച്ചായോ സൂപ്പർ” രാഹുൽ പറഞ്ഞു
ഞാൻ ഒന്ന് ചിരിച്ചു കാണിക്കുക മാത്രമാണ് ചെയ്തതത്. കാരണം എനിക്ക് കോളേജിൽ പോകണം എന്നായിരുന്നു
അത് ജേക്കബ് അച്ചായന് മനസ്സിലായി.
ഞങ്ങൾ രണ്ടു പേരും ഓൺലൈൻ ആയി ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ തുടങ്ങി. അപ്പോളാണ് ഞാനത് ശ്രദ്ധിച്ചത് അന്നയെ അവളുടെ സീറ്റിൽ കാണാൻ ഇല്ല. പുതിയ ഒരു കുട്ടിയാണ് അവിടെ ഇപ്പോൾ ഇരിക്കുന്നത്. കൂടുതൽ ശ്രദ്ധിച്ചപ്പോൾ അവൾ ഏറ്റവും പിൻ നിരയിൽ ആണ് ഇപ്പോൾ ഇരിക്കുന്നത് എനിക്ക് മനസ്സിലായി. ബാക്കിൽ നിന്നുള്ള സി.സി.ടി.വി ആയതിനാൽ പോകുന്നതും വരുന്നതും മാത്രമാണ് കാണാൻ പറ്റുക. ക്ഏറ്റവും ബാക്ക് നിരയിൽ ഇരിക്കുന്നവരെ കാണാൻ സാധിക്കില്ല
ദിവസവും അകെ രണ്ടു പ്രാവിശ്യം മാത്രമാണ് ഇപ്പോൾ അവളെ കാണുന്നുള്ളൂ ഒന്ന് രാവിലെ ക്ലാസ്സിലേക്ക് വരുമ്പോളും ഉച്ചയ്ക്ക് ലഞ്ച് കഴിഞ്ഞു വരുമ്പോളും. സാദാരണ ക്ലാസ്സിൽ തുള്ളി തുള്ളി നടക്കുന്ന അന്നയുടെ സ്വാഭാവം വെച് ക്ലാസ്സിൽ മുഴുവൻ അവൾ നിറഞ്ഞു നിൽക്കേണ്ടതാണ്. പക്ഷേ അവൾക്ക്
💬 Comments
View all comments