Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
പരീക്ഷ എഴുതാൻ തുടങ്ങി. എൻ്റെ കണ്ണുനീർ പ്രവാഹം കണ്ട് ബീന മാം ഓടി വന്ന് എന്ധോക്കെയോ പറഞ്ഞാശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ മനസ്സ് വേറെ എവിടെയോ ആയിരുന്നു. ഇടക്ക് എപ്പോളോ മിസ്സ് എൻ്റെ കൈയ്യിൽ കുലുക്കി വിളിച്ചു സിക്ക് റൂമിൽ പോകുന്നോ എന്ന് ചോദിച്ചു, വേണ്ട എന്ന് പറഞ്ഞിട്ട് ഞാൻ കുറച്ചു നേരം ഡെസ്കിൽ തല ചായ്ച് കിടന്നു. കുറച്ചു കഴിഞ്ഞു തല പൊക്കി നോക്കിയപ്പോൾ ആദ്യ അമ്പരപ്പ് മാറിയ എല്ലാവരും പരീക്ഷ എഴുതുന്ന തിരക്കിലാണ്. എൻ്റെ കണ്ണുകൾ വീണ്ടും അവനെ തേടി. പരീക്ഷ എഴുതാതെ ഞാൻ അവനെ തന്നെ നോക്കി ഇരുന്നു. താടി ഒക്കെ വെച്ച് ആൾ അകെ മാറിയിരിക്കുന്നു. മുഖത്തു കുറച്ചു കൂടി ക്രൗര്യം വന്നിട്ടുണ്ട്. കോളേജ് ഡ്രസ്സ് കോഡിന് വിപരീതമായി ജീൻസും ഹാഫ് സ്ലീവ് ഷർട്ട് ധരിച്ചതോടെ കൂൾ ലൂക്കയിട്ടുണ്ട്. മൊത്തത്തിൽ എന്ധോക്കൊയോ മാറ്റങ്ങൾ.
അവൻ പരീക്ഷ എഴുതി കഴിഞ്ഞപ്പൊളാണെന്നു തോന്നുന്നു പെട്ടന്ന് എന്നെ ഒന്ന് നോക്കി. ഞാൻ അറിയാതെ എൻ്റെ നോട്ടം മാറ്റി കുനിഞ്ഞിരുന്നു. എനിക്ക് എന്ധോ അവൻ്റെ നോട്ടത്തെ നേരിടാൻ കഴിഞ്ഞില്ല. അവൻ ഉത്തരകടലാസ്സ് മിസ്സിന് കൊടുത്തിട്ട് ക്ലാസ്സിനു പുറത്തേക്കിറങ്ങി പോയി. എനിക്ക് പിന്നാലെ പോയി എന്ധോക്കെയോ സംസാരിക്കണം എന്നുണ്ട്. അവൻ്റെ മുഖത്തു പോലും നോക്കാൻ പറ്റാതിരുന്ന ഞാൻ എന്തു സംസാരിക്കാൻ. എന്ധോക്കയോ ആലോചിച്ചു ഞാൻ അവിടെ തന്നെ ഇരുന്നു. ബെല്ല് അടിച്ചപ്പോൾ ബീന മിസ്സ് വന്ന് കുത്തി വരച്ച ആൻസർ ഷീറ്റ് എടുത്തോണ്ട് പോയി.
പരീക്ഷ കഴിഞ്ഞു വരുന്നവർ വരുന്നവരായി എൻ്റെ അടുത്ത് കുശലാന്വേക്ഷണം നടത്തി. ഞാനും രാഹുലും ദുബായിൽ പോയിരിക്കുകയായിരുന്നു എന്ന് നേരത്തെ നിശ്ചയിച്ചത് പോലെ ഒരു കള്ളം പറഞ്ഞു. എല്ലാവർക്കും പോലീസ് കേസിൽ നിന്ന് എങ്ങനെ ഒഴുവായി എന്നായിരുന്നു അറിയേണ്ടത്. രാഹുലിൻ്റെ അച്ഛന് സംസ്‌ഥാന ആഭ്യന്തര മന്ത്രിയെ അറിയാം എന്നുയിരുന്ന അതിനുള്ള റെഡിമേഡ് മറുപടി. സസ്പെന്ഷൻ എങ്ങനെ പിൻവലിച്ചു എന്നതിനും അത് തന്നെ മറുപടി. ദീപുവും രമേഷും ഹോസ്റ്റലുകാരുടെ നേതൃത്വത്തിൽ അന്നയെ ബോയ്‌കോട്ട് ചെയ്‌തെന്നും അവൾ ഒതുങ്ങി പോയി എന്നൊക്കെ സുമേഷ് വലിയ ആവേശത്തിൽ എന്നോട് പറഞ്ഞു. അത്
💬 Comments
View all comments