0%

Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 257

കേട്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടങ്കിലും  ഞാൻ മറുപടിയൊന്നും കൊടുത്തില്ല. പിന്നെ എല്ലാവരുടയും അടുത്ത് ഞാനും രാഹുലും കുറച്ചു നാളേക്ക്  എൻ്റെ ഒരു അങ്കിളിൻ്റെ മറൈൻ ഡ്രൈവിൽ ഉള്ള ഫ്ലാറ്റിലേക്ക് മാറുകയാണ് എന്ന് പറഞ്ഞു. ജെന്നിയുടെ അടുത്ത സംസാരം കഴിഞ്ഞു രാഹുൽ  വന്നതും ഞാൻ സംസാരം അവസാനിപ്പിച്ചു  ഹോസ്റ്റലിൽ പോയി ബുക്കുകളും ഡ്രെസ്സുമൊക്കെ പാക്ക് ചെയ്ത  ശേഷം ഫ്ലാറ്റിലേക്ക്  തിരിച്ചു.

രാഹുൽ ജെന്നിയുമായി ഫോൺ വിളി തുടങ്ങിയിട്ട് കുറെ നേരമായി. ജെന്നിക്ക് കുറെ നാളത്തെ വിഷയങ്ങൾ പറയാൻ ഉണ്ടാകും. രാഹുലിന് പോകാത്ത ദുബായ് കഥയെ കുറിച്ചും. നുണ കഥകൾ എല്ലാം അവൻ്റെ ഐഡീയ ആയിരുന്നു. മൊത്തത്തിൽ കുറച്ചു ലോജിക്ക് കുറവുണ്ട് ഇരുന്നു ചിന്തിച്ചാൽ മനസ്സിലാകും. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നെകൊണ്ട് സാധിക്കാത്തത് കൊണ്ടാണല്ലോ അവന് കഥ ഉണ്ടാക്കേണ്ടി വന്നത്.  നുണ പറയാൻ പണ്ടേ ഞാൻ വീക്കാണ്.  നേരത്തെ തന്നെ ജേക്കബ് അച്ചായനോട് ചോദിച്ചാൽ മതിയായിരുന്നു. കുറച്ചു കൂടി വിശ്വാസയോഗ്യമായ എന്ധെങ്കിലും കഥ പറഞ്ഞു തന്നേനെ. ഇതേ അവസ്ഥ തന്നയാണ് ജീവക്കും. കാര്യങ്ങൾ അരുൺ വിളിച്ചു പറഞ്ഞപ്പോൾ ജീവ ഞെട്ടി പോയി  അവന്മാർ രണ്ടു പേരും കൂടി പറഞ്ഞ കഥയിൽ ഒത്തിരി കുഴികൾ ഉണ്ട്. ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല. കാത്തിരുന്ന് കാണുക തന്നെ.

എൻ്റെ ചിന്ത വീണ്ടും  അന്നയെ കുറിച്ചായി. അവൾ എന്തിനായിരിക്കും കരഞ്ഞത്. ഒരു എത്തും പിടിയും കിട്ടുന്നില്ല. അവളുടെ ഇന്നത്തെ പരീക്ഷ എന്തായാലും കുളമായി കാണും.

പിറ്റേ ദിവസം പരീക്ഷ ആയിട്ടു കൂടി രണ്ടു ഹോസ്റ്റലിലും  അർജ്ജുൻ്റെയും രാഹുലിൻ്റെയും തിരിച്ചുവരവായിരുന്നു ചർച്ച.

ചുമ്മാ ദുബായിക്ക് ഒക്കെ പോകാൻ  ക്യാഷ് ടീം ആണെന്ന് ഒരു കൂട്ടർ അതല്ല അറസ്റ്റ് ഭയന്നിട്ടാണ് ആണെന്ന് വേറെ കൂട്ടർ. രാഹുലിൻ്റെ പിടിപാടിൽ ആണുങ്ങൾ ഒക്കെ ഇമ്പ്രെസ്സ്ഡ് ആണ്. വെള്ളമടി കേസിൽ പോലീസ് പൊക്കിയാലും ഇനി രാഹുലിനെ വിളിച്ചാൽ മതിയെല്ലോ. സുമേഷ് ആണെങ്കിൽ ആരാധന മൂത്തു എന്ധോക്കെയോ തള്ളി മറയക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയാൻ അർജ്ജുവിനെ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല രാഹുലിൻ്റെ ഫോൺ ആണെങ്കിൽ ഫുൾ ബിസി

പക്ഷേ മെസൻസ് ഹോസ്റ്റലിൽ

💬 Comments

View all comments