0%

Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 258

രണ്ടു പേർ മാത്രം അർജ്ജുവിൻ്റെയും രാഹുലിൻ്റെയും കഥ വിശ്വസിച്ചിട്ടില്ല. മാത്യുവിനും ദീപുവിനും ചില സംശയങ്ങൾ ഒക്കെ  ഉണ്ട് എങ്കിലും അത് അവരുടെ  മനസ്സിൽ തന്നെ സൂക്ഷിച്ചു. ദീപു രമേഷിനോട് പോലും തൻ്റെ സംശയങ്ങളെ കുറിച്ച് സൂചിപ്പിച്ചില്ല

അന്നയുടെ റൂമിൽ അനുപമയും അമൃതയും അന്നയെ  ചോദ്യം ചെയ്യുകയാണ്

അർജ്ജുൻ ജയിലിൽ നിന്ന് അന്ന് തന്നെ ഇറങ്ങിയ കാര്യം അന്ന ഇത്രയും ദിവസം മറച്ചു വെച്ചതിൽ അവൾക്ക് അമർഷം ഉണ്ട്. അടി കിട്ടി തിരുമാൻ പോയി എന്ന് ആരോ അടിച്ചിറക്കിയ കഥ അവൾ സ്വയം  വിശ്വസിച്ചു പലരുടെയും അടുത്ത് തള്ളിയിരുന്നു. അതെല്ലാം  പൊളിഞ്ഞു പോയതിൽ അമൃതക്ക് നിരാശ ഉണ്ട്.

അമൃത: "ഡി അന്നേ നീ എന്തിനാണ് കരഞ്ഞത്. അതും എഴുന്നേറ്റ് നിന്ന്. കരയണം എന്നുണ്ടെങ്കിൽ ഇരുന്നു കരഞ്ഞാൽ പോരെ. നിന്നെ കുറിച്ചു ഞങ്ങൾ ഇങ്ങനെയൊന്നും അല്ല കരുതിയത് നല്ല ധൈര്യം ഉള്ളവൾ ആയിരുന്നെല്ലോ"

അന്ന ഒരു മറുപടിയും പറഞ്ഞില്ല

അനുപമ: “അത് അവൾക്ക് അന്നത്തെ സംഭവം ഓർത്തു വിഷമം വന്നു കാണും. വിചാരിച്ചത് പോലെ നടക്കാതിരുന്നാൽ നിനക്കും വിഷമം കാണില്ലേ.”

അമൃത : “ആണുങ്ങളെ അപമാനിച്ചാൽ അവര് ചുമ്മാ ഇരിക്കുമോ. ഇനി ഇത് പോലെ ഒന്നും അവൻ ചെയ്യാൻ വരാതിരുന്നാൽ മതിയായിരുന്നു.”

അന്ന് വീറു കയറ്റിയ അമൃത തന്നെ അവളെ കുറ്റപ്പെടുത്തി പറഞ്ഞു.

അനുപമ: “നീ ഒന്ന് ചുമ്മാ ഇരുന്നേ അമൃതേ അങ്ങനെ ഒന്നും ഇനി ഉണ്ടാകില്ല”

അമൃത: “നീ അറിഞ്ഞോ രാഹുലിൻ്റെ ഏതോ കൂട്ടുകാരൻ്റെ അച്ഛന് ആഭ്യന്തര മന്ത്രിയെ അറിയാം. അവൻ വഴി ആണ് അർജുൻ പുറത്തിറങ്ങിയത്. ആഭ്യന്തര മന്ത്രി ഒക്കെ പറഞ്ഞാൽ ഇവളുടെ അപ്പച്ചി ഒക്കെ എന്തു ചെയ്യാൻ  പിന്നെ രണ്ടും കൂടി ഇത്രയും ദിവസം  ദുബായിൽ പോയിരിക്കുകയായിരുന്നു പോലും. ആ രാഹുലിൻ്റെ അടുത്തു പൂത്ത കാശുണ്ടെന്നു തോന്നുന്നു.. ഓണത്തിൻ്റെ അന്ന് പോളോ കാറിൽ ആണ് വന്നത്  ഇന്ന് റാങ്ഗലർ ജീപ്പിലും. രണ്ടു പേരും മെൻസ് ഹോസ്റ്റലിൽ നിന്ന് ഏതോ  ഫ്ലാറ്റിലേക്ക് മാറി. മിക്കവാറും രാഹുലിൻ്റെ ഫ്ലാറ്റായിരിക്കും “

അനുപമ: “എന്തായാലും അവൻ ആ ജെന്നിയുമായി സെറ്റ് ആകും

💬 Comments

View all comments