Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
എഴുതാതെ ഉത്തര കടലാസ്സിൽ എന്ധോക്കയോ കുത്തി വരച്ചിരുന്ന അന്ന എല്ലാവരുടെയും മുറുമുറുപ്പ് കേട്ട് തല ഉയർത്തി നോക്കി. ക്ലാസ്സിലേക്ക് കടന്നു വരുന്ന രാഹുലിനെയാണ് കണ്ടത്. പക്ഷേ കൂടെ അർജ്ജുൻ ഇല്ല. അവൾക്ക് വീണ്ടും നിരാശയായി. ബീനാ മിസ്സ് ചോദ്യ പേപ്പറും ഉത്തര കടലാസ്സും കൊടുത്തിട്ട് അവനോട് പരീക്ഷ എഴുതിക്കൊള്ളാൻ പറഞ്ഞു. അവൻ കൂട്ടുകാരെ നോക്കി പുഞ്ചിരിച്ചിട്ട് ഒഴിഞ്ഞു കിടക്കുന്ന ഒരു സീറ്റിൽ പോയിരുന്നു .
അന്ന വീണ്ടും വാതിലിലേക്ക് തന്നെ നോക്കിയിരുന്നു. അർജ്ജുൻ എന്താണ് വരാത്തത് എന്നാലോചിച്ചു ഇരിക്കുകയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കൊണ്ട് അൽപ്പ സമയം കഴിഞ്ഞു ക്ലാസ്സിലേക്ക് കടന്നു വന്ന അർജ്ജുവിനെ അന്ന ആദ്യം കണ്ടില്ല. അർജ്ജുൻ്റെ രൂപം വേഷവും ഭാവവും കണ്ട് ബീന മിസ്സടക്കം അന്ധാളിച്ചി നിൽക്കുകയാണ്.
ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ തന്നെ എല്ലാവരും എന്നെ അന്ധാളിച്ചു നോക്കി നിൽക്കുകയാണ, എൻ്റെ വരവും രൂപമാറ്റവും എല്ലാവരെയും ഞെട്ടിച്ചു എന്ന് മനസ്സിലായി. ഏറ്റവും ബാക്കിൽ ഒരു മൂലയിൽ ആയി വാതിലും നോക്കി എന്ധോ ചിന്തിച്ചിരിക്കുന്നത് അന്നയെയും ഒരു നിമിഷം ഞാൻ കണ്ടിരുന്നു. ക്ലാസ്സിൽ എല്ലാവരും എന്നെയും ഞാൻ വന്നതിലുള്ള അന്നയുടെ റിയാക്ഷൻ അറിയാനായി അവളെയും മാറി മാറി നോൽക്കുന്നുണ്ട്. ക്ലാസ്സിൽ അന്ധാളിച്ചു നിൽക്കുന്ന ബീന മാമിൻ്റെ അടുത്ത് പരീക്ഷ എഴുതാനുള്ള ചോദ്യ പേപ്പർ ചോദിച്ചു.
“മാം ചോദ്യപേപ്പറും ആൻസർ ഷീറ്റും തന്നാൽ എക്സാം എഴുതാമായിരുന്നു. മീര മാം സമ്മതിച്ചിട്ടുണ്ട്”
പെട്ടന്ന് അന്ന് ഞെട്ടി എഴുന്നേറ്റ് നിന്ന് എന്നെ നോക്കി കണ്ണിൽ നിന്ന് കണ്ണീർ മഴ പെയ്യുന്നത് പോലെ ഒഴുകുന്നുണ്ട്. ഞാൻ തിരിച്ചു വന്നതിൻ്റെ
💬 Comments
View all comments