Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
സങ്കടത്തിലോ ദേഷ്യത്തിലോ ആണോ അവൾ കരയുന്നത്? അന്നത്തെ സംഭവത്തിൽ വീണ്ടും കുറ്റബോധം തോന്നി.
ഏതോ യുദ്ധം വിജയിച്ചു വന്ന യോദ്ധാവിൻ്റെ കൂടെ പോരാടിയവരുടെ മുഖ ഭാവമാണ് ക്ലാസ്സിലെ ആണുങ്ങൾക്ക്. അവർ പലരും പുച്ഛത്തോടെയാണ് കണ്ണീർ പൊഴിക്കുന്ന അന്നയെ നോക്കുന്നത്. ക്ലാസ്സിലെ വൻ മരം അന്ന വീണിരിക്കുന്നു.
ബീന മാം എനിക്ക് ചോദ്യപേപ്പർ തന്നിട്ട് കരഞ്ഞു കൊണ്ടിരിക്കുന്ന അന്നയുടെ അടുത്തേക്ക് ഓടി ചെന്നു എന്ധോക്കെയോ ചോദിക്കുന്നുണ്ട്. ഞാൻ ഒന്നും മിണ്ടാതെ അന്ന ഇരിക്കുന്നതിൻ്റെ എതിർ വശത്തെ ഏറ്റവും പിൻ നിരയിലെ ഒരു സീറ്റിൽ പോയിരുന്നു. ആരെയും നോൽക്കാതെ പരീക്ഷ എഴുതി തുടങ്ങി. എപ്പോഴോ അന്ന ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ അവൾ പരീക്ഷ എഴുതാതെ എന്നെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്. ഞാൻ നോക്കുന്നത് കണ്ടതും അവൾ മുഖം മാറ്റി കളഞ്ഞു. വേഗം എഴുതി അവസാനിപ്പിച്ചിട്ടു ഞാൻ ക്യാൻറ്റീനിലേക്ക് പോയി ഇരുന്നു.
(അന്നയുടെ കണ്ണിലൂടെ)
കുറെ ദിവസം കഴിഞ്ഞു വന്ന രാഹുലിൻ്റെ കൂടെ അർജ്ജുവിനെ കാണാതിരുന്നപ്പോൾ ഹൃദയം പൊട്ടിയത് പോലെ എനിക്ക് തോന്നി. കണ്ണു നിറഞ്ഞിരുന്നതിനാൽ ക്ലാസ്സിലേക്ക് കയറി വന്ന അർജ്ജുവിനെ ആദ്യം കണ്ടില്ല. അവൻ സംസാരിക്കുന്ന ശബ്‌ദം കേട്ട് നോക്കിയപ്പോൾ മിസ്സ ആശ്ചര്യത്തോടെ അവനെ നോക്കി നിൽക്കുന്നതാണ് ഞാൻ കണ്ടത്. അവൻ ശുന്യതയിൽ നിന്ന് പ്രത്യക്ഷപെട്ടതായി എനിക്ക് തോന്നി. അവനെ കണ്ടതും ഞാൻ അറിയാതെ എഴുന്നേറ്റു നിന്ന് പോയി. മനസ്സിൽ കുളിർ മഴ പെയ്ത പോലെ, പറഞ്ഞറിയിക്കാൻ പറ്റാത്ത ഏതോ വികാരത്തിൽ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴികി. നിർവികാരതയോടെ എന്നെ നോക്കുന്ന അർജ്ജുവിനെ ആണ് ഞാൻ കണ്ടത്. പണ്ട് എന്നെ
💬 Comments
View all comments