0%

Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

ബീന മിസ്സ് വന്ന് കുത്തി വരച്ച ആൻസർ ഷീറ്റ് എടുത്തോണ്ട് പോയി.

പരീക്ഷ കഴിഞ്ഞു വരുന്നവർ വരുന്നവരായി എൻ്റെ അടുത്ത് കുശലാന്വേക്ഷണം നടത്തി. ഞാനും രാഹുലും ദുബായിൽ പോയിരിക്കുകയായിരുന്നു എന്ന് നേരത്തെ നിശ്ചയിച്ചത് പോലെ  ഒരു കള്ളം പറഞ്ഞു. എല്ലാവർക്കും പോലീസ്‌ കേസിൽ നിന്ന് എങ്ങനെ ഒഴുവായി എന്നായിരുന്നു അറിയേണ്ടത്. രാഹുലിൻ്റെ അച്ഛന് സംസ്‌ഥാന ആഭ്യന്തര മന്ത്രിയെ അറിയാം  എന്നുയിരുന്ന അതിനുള്ള റെഡിമേഡ് മറുപടി. സസ്പെന്ഷൻ എങ്ങനെ പിൻവലിച്ചു എന്നതിനും അത് തന്നെ മറുപടി. ദീപുവും രമേഷും  ഹോസ്റ്റലുകാരുടെ നേതൃത്വത്തിൽ അന്നയെ ബോയ്‌കോട്ട് ചെയ്‌തെന്നും അവൾ ഒതുങ്ങി പോയി എന്നൊക്കെ സുമേഷ് വലിയ ആവേശത്തിൽ എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടങ്കിലും  ഞാൻ മറുപടിയൊന്നും കൊടുത്തില്ല. പിന്നെ എല്ലാവരുടയും അടുത്ത് ഞാനും രാഹുലും കുറച്ചു നാളേക്ക്  എൻ്റെ ഒരു അങ്കിളിൻ്റെ മറൈൻ ഡ്രൈവിൽ ഉള്ള ഫ്ലാറ്റിലേക്ക് മാറുകയാണ് എന്ന് പറഞ്ഞു. ജെന്നിയുടെ അടുത്ത സംസാരം കഴിഞ്ഞു രാഹുൽ  വന്നതും ഞാൻ സംസാരം അവസാനിപ്പിച്ചു  ഹോസ്റ്റലിൽ പോയി ബുക്കുകളും ഡ്രെസ്സുമൊക്കെ പാക്ക് ചെയ്ത  ശേഷം ഫ്ലാറ്റിലേക്ക്  തിരിച്ചു.

രാഹുൽ ജെന്നിയുമായി ഫോൺ വിളി തുടങ്ങിയിട്ട് കുറെ നേരമായി. ജെന്നിക്ക് കുറെ നാളത്തെ വിഷയങ്ങൾ പറയാൻ ഉണ്ടാകും. രാഹുലിന് പോകാത്ത ദുബായ് കഥയെ കുറിച്ചും. നുണ കഥകൾ എല്ലാം അവൻ്റെ ഐഡീയ ആയിരുന്നു. മൊത്തത്തിൽ കുറച്ചു ലോജിക്ക് കുറവുണ്ട് ഇരുന്നു ചിന്തിച്ചാൽ മനസ്സിലാകും. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നെകൊണ്ട് സാധിക്കാത്തത് കൊണ്ടാണല്ലോ അവന് കഥ ഉണ്ടാക്കേണ്ടി വന്നത്.  നുണ പറയാൻ പണ്ടേ ഞാൻ വീക്കാണ്. 

💬 Comments

View all comments