0%

Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

നേരത്തെ തന്നെ ജേക്കബ് അച്ചായനോട് ചോദിച്ചാൽ മതിയായിരുന്നു. കുറച്ചു കൂടി വിശ്വാസയോഗ്യമായ എന്ധെങ്കിലും കഥ പറഞ്ഞു തന്നേനെ. ഇതേ അവസ്ഥ തന്നയാണ് ജീവക്കും. കാര്യങ്ങൾ അരുൺ വിളിച്ചു പറഞ്ഞപ്പോൾ ജീവ ഞെട്ടി പോയി  അവന്മാർ രണ്ടു പേരും കൂടി പറഞ്ഞ കഥയിൽ ഒത്തിരി കുഴികൾ ഉണ്ട്. ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല. കാത്തിരുന്ന് കാണുക തന്നെ.

എൻ്റെ ചിന്ത വീണ്ടും  അന്നയെ കുറിച്ചായി. അവൾ എന്തിനായിരിക്കും കരഞ്ഞത്. ഒരു എത്തും പിടിയും കിട്ടുന്നില്ല. അവളുടെ ഇന്നത്തെ പരീക്ഷ എന്തായാലും കുളമായി കാണും.

പിറ്റേ ദിവസം പരീക്ഷ ആയിട്ടു കൂടി രണ്ടു ഹോസ്റ്റലിലും  അർജ്ജുൻ്റെയും രാഹുലിൻ്റെയും തിരിച്ചുവരവായിരുന്നു ചർച്ച.

ചുമ്മാ ദുബായിക്ക് ഒക്കെ പോകാൻ  ക്യാഷ് ടീം ആണെന്ന് ഒരു കൂട്ടർ അതല്ല അറസ്റ്റ് ഭയന്നിട്ടാണ് ആണെന്ന് വേറെ കൂട്ടർ. രാഹുലിൻ്റെ പിടിപാടിൽ ആണുങ്ങൾ ഒക്കെ ഇമ്പ്രെസ്സ്ഡ് ആണ്. വെള്ളമടി കേസിൽ പോലീസ് പൊക്കിയാലും ഇനി രാഹുലിനെ വിളിച്ചാൽ മതിയെല്ലോ. സുമേഷ് ആണെങ്കിൽ ആരാധന മൂത്തു എന്ധോക്കെയോ തള്ളി മറയക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയാൻ അർജ്ജുവിനെ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല രാഹുലിൻ്റെ ഫോൺ ആണെങ്കിൽ ഫുൾ ബിസി

പക്ഷേ മെസൻസ് ഹോസ്റ്റലിൽ രണ്ടു പേർ മാത്രം അർജ്ജുവിൻ്റെയും രാഹുലിൻ്റെയും കഥ വിശ്വസിച്ചിട്ടില്ല. മാത്യുവിനും ദീപുവിനും ചില സംശയങ്ങൾ ഒക്കെ  ഉണ്ട് എങ്കിലും അത് അവരുടെ  മനസ്സിൽ തന്നെ സൂക്ഷിച്ചു. ദീപു രമേഷിനോട് പോലും തൻ്റെ സംശയങ്ങളെ കുറിച്ച് സൂചിപ്പിച്ചില്ല

അന്നയുടെ റൂമിൽ അനുപമയും അമൃതയും അന്നയെ  ചോദ്യം ചെയ്യുകയാണ്

അർജ്ജുൻ ജയിലിൽ നിന്ന് അന്ന് തന്നെ ഇറങ്ങിയ കാര്യം

💬 Comments

View all comments