Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
അന്ന ഇത്രയും ദിവസം മറച്ചു വെച്ചതിൽ അവൾക്ക് അമർഷം ഉണ്ട്. അടി കിട്ടി തിരുമാൻ പോയി എന്ന് ആരോ അടിച്ചിറക്കിയ കഥ അവൾ സ്വയം വിശ്വസിച്ചു പലരുടെയും അടുത്ത് തള്ളിയിരുന്നു. അതെല്ലാം പൊളിഞ്ഞു പോയതിൽ അമൃതക്ക് നിരാശ ഉണ്ട്.
അമൃത: "ഡി അന്നേ നീ എന്തിനാണ് കരഞ്ഞത്. അതും എഴുന്നേറ്റ് നിന്ന്. കരയണം എന്നുണ്ടെങ്കിൽ ഇരുന്നു കരഞ്ഞാൽ പോരെ. നിന്നെ കുറിച്ചു ഞങ്ങൾ ഇങ്ങനെയൊന്നും അല്ല കരുതിയത് നല്ല ധൈര്യം ഉള്ളവൾ ആയിരുന്നെല്ലോ"
അന്ന ഒരു മറുപടിയും പറഞ്ഞില്ല
അനുപമ: “അത് അവൾക്ക് അന്നത്തെ സംഭവം ഓർത്തു വിഷമം വന്നു കാണും. വിചാരിച്ചത് പോലെ നടക്കാതിരുന്നാൽ നിനക്കും വിഷമം കാണില്ലേ.”
അമൃത : “ആണുങ്ങളെ അപമാനിച്ചാൽ അവര് ചുമ്മാ ഇരിക്കുമോ. ഇനി ഇത് പോലെ ഒന്നും അവൻ ചെയ്യാൻ വരാതിരുന്നാൽ മതിയായിരുന്നു.”
അന്ന് വീറു കയറ്റിയ അമൃത തന്നെ അവളെ കുറ്റപ്പെടുത്തി പറഞ്ഞു.
അനുപമ: “നീ ഒന്ന് ചുമ്മാ ഇരുന്നേ അമൃതേ അങ്ങനെ ഒന്നും ഇനി ഉണ്ടാകില്ല”
അമൃത: “നീ അറിഞ്ഞോ രാഹുലിൻ്റെ ഏതോ കൂട്ടുകാരൻ്റെ അച്ഛന് ആഭ്യന്തര മന്ത്രിയെ അറിയാം. അവൻ വഴി ആണ് അർജുൻ പുറത്തിറങ്ങിയത്. ആഭ്യന്തര മന്ത്രി ഒക്കെ പറഞ്ഞാൽ ഇവളുടെ അപ്പച്ചി ഒക്കെ എന്തു ചെയ്യാൻ പിന്നെ രണ്ടും കൂടി ഇത്രയും ദിവസം ദുബായിൽ പോയിരിക്കുകയായിരുന്നു പോലും. ആ രാഹുലിൻ്റെ അടുത്തു പൂത്ത കാശുണ്ടെന്നു തോന്നുന്നു.. ഓണത്തിൻ്റെ അന്ന് പോളോ കാറിൽ ആണ് വന്നത് ഇന്ന് റാങ്ഗലർ ജീപ്പിലും. രണ്ടു പേരും മെൻസ് ഹോസ്റ്റലിൽ നിന്ന് ഏതോ ഫ്ലാറ്റിലേക്ക് മാറി. മിക്കവാറും
💬 Comments
View all comments