Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
കയറി പിടിച്ചു എന്നറിയിച്ചു. ഉടനെ അവർ രണ്ടു മിസ്സുമാരെയും കൂട്ടികൊണ്ട് കൊണ്ട് ക്ലാസ്സിലേക്ക് ചെന്നു എന്നിട്ട് അന്നയെ മിസ്സുമാരെ കൂട്ടി സിക്ക് റൂമിലേക്ക് കൂട്ടികൊണ്ട് പോയി.
ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ അവർ എന്നെ എന്തോക്കയോ ചീത്ത വിളിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സ് റൂമിനു മുൻപിലേക്ക് കോളേജ് ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റിയെ വിളിച്ചു വരുത്തി ഞാൻ പുറത്തേക്കിറങ്ങാതെ ഇരിക്കാനുള്ള കാവൽ ആണ്. ബെല്ല് അടിച്ചെങ്കിലും പഠിപ്പിക്കാനായി ക്ലാസ്സിലേക്ക് ആരും വന്നില്ല
"അന്ന അവൻ എന്താണ് ചെയ്തത് എന്ന് പറ മോളെ"
സിക്ക് റൂമിൽ ചെന്നതും മാം അന്നയോട് പല പ്രാവിശ്യം ചോദിച്ചു. എന്നാൽ അന്ന മരവിച്ചൊരു അവസ്ഥയിൽ ആയിരുന്നു. ഒറ്റ ചുംബനത്തിലൂടെ അവന് തന്നെ എല്ലാവരുടെയും മുൻപിൽ പരസ്യമായി അപമാനിക്കാമായിരുന്നു. പക്ഷേ അവൻ അത് ചെയ്തില്ല. മൊത്തം കോളേജിൻ്റെ മുന്നിൽ വെച്ച് പരസ്യമായി അവൻ്റെ മുണ്ടഴിച്ചു അപമാനിച്ചിട്ടുകൂടി. തൻ്റെ ഭാഗത്താണ് തെറ്റ് എന്ന് അവൾക്ക് ബോദ്യപെട്ടു. കുറ്റ ബോധം കാരണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സ്റ്റീഫൻ പറഞ്ഞപ്പോൾ കേട്ടാൽ മതിയായിരുന്നു എന്നവൾ ചിന്തിച്ചു.
അന്നയുടെ ഭാഗത്തു നിന്ന് പ്രതീകരണം ഇല്ലെന്നു കണ്ടതും മാം ഓഫീസ് റൂമിൽ പോയി സി.സി.ടി.വി ഫുറ്റേജ് പരിശോദിച്ചു. അത് കണ്ടതും അവർക്കു അർജുനോടുള്ള ദേഷ്യം കൂടി.
ഉടനെ തന്നെ അന്നയുടെ അപ്പച്ചി സിറ്റി പോലീസ് കമ്മീഷണർ ലെനയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. കൂട്ടത്തിൽ എന്തു ആക്ഷൻ എടുത്താലും കോളേജിൻ്റെ പേര് മോശമാകാതെ ശ്രദ്ധിക്കണം എന്നൊരു അപേക്ഷയും. ഉടനെ തന്നെ കാക്കനാട് പോലീസ് സ്റ്റേഷനിലേക്ക് കമ്മീഷണറുടെ ഓഫീസിൽ നിന്ന് മെസ്സേജ് പാസ്സായി. അർജുനെ അറസ്റ്റ് ചെയ്ത്
💬 Comments
View all comments