Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
ADGP നേരിട്ട് പറഞ്ഞതനുസരിച്ചു അപ്പോൾ തന്നെ NIA കസ്റ്റഡിയിലേക്ക് കൈമാറാൻ നിർദേശം ലഭിച്ചു. അർജുനനെ അവർക്ക് കൈമാറിയിട്ട് നീട്ടി പിടിച്ചൊരു സല്യൂട്ട് കൊടുത്തിട്ട് അവർ സ്റ്റേഷനിലേക്ക് പോയി.
തങ്ങൾ കസ്റ്റഡിയിൽ എടുത്തത് പയ്യൻ ഇനി വല്ല തീവ്രവാദി യും ആണോ എന്ന സംശയത്തിൽ ആയി അവർ, അല്ലാതെ NIA വരാൻ ഒരു ചാൻസും ഇല്ല.
NIA ID കാർഡുമായി വന്നത് കോബ്ര ടീം അംഗങ്ങളായ ഹരിയും ഋഷിയും ആയിരുന്നു. അർജുനനെ മോചിപ്പിച്ചതായി അരുണിന് മെസ്സേജ് പാസ്സ് ചെയ്തു. കൂടുതൽ കാര്യങ്ങൾ ഒന്നും പറയാതെ അവർ അവനെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കൊണ്ട് പോയി ആക്കി. അവിടെ എത്തിയതും ജീവ അർജുനനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. എല്ലാം ഒന്ന് കലങ്ങി തെളിയുന്നത് വരെ കോളേജിൽ പോകേണ്ട എന്ന് നിർദേശിച്ചു.
സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ അതായത് അന്നയുടെ അപ്പച്ചി കോളേജിൽ എത്തിയതും ഡയറക്ടർ മാം അവരെ അന്ന കിടക്കുന്ന സിക്ക് റൂമിലേക്ക് ആനയിച്ചു. അന്ന അവിടെ കണ്ണടച്ചു കിടക്കുകയാണ്. അർജ്ജുവിനെ പോലീസകാർ വന്ന് കൊണ്ട് പോയതൊന്നും അവൾ അറിഞ്ഞിട്ടില്ല. അവൾ ഉറങ്ങുകയാണ് എന്ന് കരുതി അപ്പച്ചി വിളിക്കാൻ നിന്നില്ല.
“മീര എന്താണ് ശരിക്കും സംഭവിച്ചത്.”
ഡയറക്ടർ ഉടനെ തന്നെ ക്ലാസ്സിൽ നടന്ന സംഭവത്തിൻ്റെ cctv വീഡിയോ ലെനയെ കാണിച്ചു. എന്നിട്ട് സ്വയം രക്ഷാർത്ഥം അർജുനനെ കുറച്ചു കൂടുതൽ കുറ്റം പറഞ്ഞു. അന്നയുടെ ചെയ്തികൾ മനഃപൂർവം മറച്ചു പിടിച്ചു, അതോടെ ലെന പോൾ IPS ൻ്റെ ദേഷ്യം കൂടി
“എനിക്ക് അവൻ്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് കിട്ടണം അവൻ്റെ parents ആരാണ് എന്താണ് ചെയുന്നത് എന്നൊക്കെ.”
“മാഡം അർജ്ജുൻ ദേവ് എന്നാണ് പേര് parents ഒക്കെ US ൽ ആണ് പിന്നെ ലോക്കൽ ഗാർഡിയൻ ex മിലിറ്ററി ആണ് പുള്ളി തന്നെ ശരി അല്ല.”
“അപ്പൊ ഡോളറിൻ്റെ ഹുങ്ക ആയിരിക്കും അത് ഞങ്ങൾ പോലീസുകാർ തീർത്തുകൊള്ളാം”
“അവനെ കോളേജിൽ നിന്ന് 10 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം കഴിഞ്ഞാൽ ഉടനെ ഡിസ്മിസ്സ് ചെയ്തേക്കാം.”
“അന്നയുടെ പേര് ഒന്നിലും പുറത്തു വരരുത്
💬 Comments
View all comments